തിരുവനന്തപുരം: ജിഎസ്ടി രജിസ്ട്രേഷനില്‍ കേരളം മുന്‍നിരയിലേക്ക്. സംസ്ഥാനത്ത് അറുപത് ശതമാനം വ്യാപാരികള്‍ ജിഎസ്ടി എന്റോള്‍മെന്റ് പൂര്‍ത്തിയാക്കി. ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉള്‍പ്പെടെ എല്ലാ രേഖകളും സമര്‍പ്പിച്ച് എന്റോള്‍മെന്റ് പൂര്‍ത്തിയാക്കിയ വ്യാപാരികളുടെ എണ്ണത്തില്‍ കേരളമാണ് മുന്നില്‍.
രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കായി മാര്‍ച്ച് 15വരെ സമയം നല്കി. പ്രൊപ്രൈറ്റര്ഷിപ്പിലുള്ള വ്യാപാരികള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ലെങ്കിലും ആധാര്‍ ഉപയോഗിച്ച് ഇ-സിഗ്നേച്ചര്‍ ചെയ്യുന്നതിനുള്ള സൗകര്യം ജിഎസ്ടി പോര്‍ട്ടലില്‍ ലഭ്യമാണ്.
ജിഎസ്ടി രജിസ്ട്രേഷന് സംശയനിവാരണത്തിനായി പുതിയ ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. 0471-155300, 0471-2115098 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
സംസ്ഥാനത്തെ രണ്ടര ലക്ഷം വരുന്ന വ്യാപാരികളാണ് ജിഎസ്ടി സംവിധാനത്തിലേക്ക് മാറുന്നത്. നിലവില്‍ വാണിജ്യനികുതി വകുപ്പില്‍ രജിസ്ട്രേഷന് ഉള്ള എല്ലാ വ്യാപാരികളും ജിഎസ്ടി സംവിധാനത്തിലേക്ക് വ്യക്തിപരവും വ്യാപാരസംബന്ധവുമായ വിവരങ്ങളും രേഖകളും അപ് ലോഡ് ചെയ്യണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: