മുംബൈ: കിട്ടാക്കടങ്ങള്‍ തിരിച്ചുപിടിക്കാന്‍ ആര്‍ബിഐ നല്കിയ സമയം ദീര്‍ഘിപ്പിക്കണമെന്നാവശ്യപ്പെട്ട് ബാങ്കുകള്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിനെ(എന്‍സിഎല്‍ടി) സമീപിച്ചു. കിട്ടാക്കടങ്ങള്ക്കെതിരെ നടപടി സ്വീകരിക്കാന്‍ കേന്ദ്രം ആര്‍ബിഐക്ക് അധികാരം നല്‍കിയിരുന്നു.
ഇതിനെത്തുടര്‍ന്നാണ് ഇവ തിരിച്ചുപിടിക്കാന്‍ ആര്‍ബിഐ ബാങ്കുകള്‍ക്ക് നിശ്ചിത സമയം അനുവദിച്ചത്. ഇത്തരത്തില്‍ സെന്‍ട്രല്‍ ബാങ്കില്‍ മാത്രം പന്ത്രണ്ടോളം കിട്ടാക്കടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പുറത്തുവന്ന കണക്കുകള്‍ പ്രകാരം രാജ്യത്തെ കിട്ടാക്കടങ്ങള്‍ 7.11 ലക്ഷം കോടിയായി വര്‍ധിച്ചിട്ടുണ്ട്. ഇതില്‍ 1.8 ലക്ഷം കോടി സെന്‍ട്രല്‍ ബാങ്കിന്റേതാണ് ഇത് ഈ 12 അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചുപിടിക്കണം.
എന്നാല്‍ ഇത്തരം കേസുകളിലെ നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് രണ്ടുമുതല്‍ രണ്ടര വര്‍ഷം വരെ സമയമെടുക്കുമെന്നാണ് ബാങ്കുകളുടെ വാദം. 180 മുതല്‍ 270 ദിവസത്തെ സമയമാണ് ആര്‍ബിഐ ബാങ്കുകള്‍ക്ക് അനുവദിച്ചിരിക്കുന്നത്. ഇതിനെത്തുടര്‍ന്നാണ് കാലാവധി നീട്ടിക്കിട്ടുന്നതിന് എന്‍സിഎല്‍ടിയെ സമീപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: