കൊച്ചി: സ്മാര്‍ട്ട്ഫോണുകളുടെ ലോകത്തേയ്ക്ക് രണ്ട് പുതിയ മോഡലുകളുമായി സാംസങ് വിപണി കീഴടക്കാനൊരുങ്ങുന്നു. ഗാലക്സി ജെ7 മാക്സും, ജെ7പ്രോയും ഈ മാസവും അടുത്തമാസവുമായി വിപണിയിലെത്തും. സോഷ്യല്‍ മീഡിയ ക്യാമറയാണ് ഇവയുടെ പ്രധാന സവിശേഷത. ജെ7 മാക്സ് 20 മുതല്‍ എല്ലാ സ്റ്റോറുകളിലും ലഭ്യമാകും. ജെ7 പ്രോ ജൂലൈ മധ്യത്തോടെ സ്റ്റോറുകളിലെത്തും.
നൂതനമായ അള്‍ട്രാ ഡാറ്റ സേവിങ്, എസ് ബൈക്ക് മോഡ്, എസ് പവര്‍ പ്ലാനിങ് എന്നിവയാണ് ജെ സീരീസിന്റെ പ്രത്യേകത. സാംസങ് സ്മാര്‍ട്ട്ഫോണ്‍ വാലറ്റായി ഉപയോഗിക്കാവുന്ന സംവിധാനമായ സാംസങ് പേയും ഇതിലുണ്ട്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സ്റ്റോര്‍ ചെയ്തിട്ടുള്ള വാലറ്റിലൂടെ പേടിഎം വഴിയും സര്‍ക്കാരിന്റെ യുപിഐ സംവിധാനം വഴിയും പണമിടപാടുകള്‍ നടത്താം. ഈ സംവിധാനം തെരഞ്ഞെടുക്കപ്പെട്ട മറ്റ് ജെ സീരീസ് ഉപകരണങ്ങളില്‍ ഉടന്‍ ലഭ്യമാക്കും.
ജെ7 മാക്സ്, ജെ7 പ്രോ എന്നീ ഫോണുകള്‍ക്ക് എഫ് 1.9 ലെന്‍സോടുകൂടിയ 13 എംപി മുന്‍ ക്യാമറയും എഫ് 1.7 ലെന്‍സോടുകൂടിയ പിന് ക്യാമറയുമുണ്ട്. ഇരുട്ടിലും മികച്ച പ്രകാശത്തോടു കൂടിയ ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും. മറ്റൊരു ഫോണുകള്‍ക്കും ഇല്ലാത്ത സോഷ്യല്‍ ക്യാമറയാണ് മറ്റൊരു നൂതന സംവിധാനം. സ്മാര്‍ട്ട്ഫോണ്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ അപ്പോള്‍തന്നെ എഡിറ്റ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യാവുന്ന സംവിധാനമാണിത്. പ്രധാനപ്പെട്ട ഫോമ് നമ്പരുകള്‍ ഇനി ക്യാമറക്കുള്ളില് തന്നെ സൂക്ഷിക്കാന്‍ കഴിയുമെന്നത് മറ്റൊരു സവിശേഷതയാണ്. ഗാലക്സി ജെ7 മാക്സിന്റെ വില 17,900 രൂപയും, ജെ7 പ്രോയുടെ വില 20,900 രൂപയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: