കൊച്ചി: ജൂലൈ ഒന്നിന് ജി എസ് ടി നിലവില്‍ വരുമെന്നതിന് യാതൊരു സംശയവുമില്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ സി എ ഐ) ന്യൂദല്‍ഹിയുടെ പരോക്ഷ നികുതി കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം ശാഖയുടെ ആതിഥേയത്വത്തില്‍ കലൂല്‍ ഐ എം എ ഹൗസില്‍ നടത്തുന്ന ദ്വിദിന ദേശീയ സമ്മേളനം സെന്‍ട്രല്‍ എക്സൈസ്, കസ്റ്റംസ് & സര്‍വീസ് ടാക്സ് കേരള സോണ്‍ ചീഫ് കമ്മീഷണറായ ശ്രീ പുല്ലേല നാഗേശ്വര റാവു ഉദ്ഘാടനം ചെയ്തു.
ജി എസ് ടി നടപ്പിലാക്കുന്നതില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് വളരെയധികം പ്രാധാന്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഐ സി എ ഐ കേന്ദ്ര കമ്മിറ്റി അംഗം ബാബു എബ്രഹാം കള്ളിവയലില്‍ ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ അംഗം ജോമോന് കെ ജോര്‍ജ്, ഐ സി എ ഐ എറണാകുളം ശാഖ ചെയര്മാന് ലൂക്കോസ് ജോസഫ, സെക്രട്ടറി ജേക്കബ് കോവൂര്‍ എന്നിവര്‍ സംസാരിച്ചു. അഡ്വ. ജെ കെ മിത്തല്‍, എബ്രഹാം റെന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ഇന്ന് ഇന്‍പുട്ട് ക്രെഡിറ്റ് ടാക്സ്, റിവേഴ്സ് ചാര്‍ജ് മെക്കാനിസം, ആന്റി പ്രോഫിറ്റിയറിംഗ് & ട്രാന്‍സിഷനല്‍ പ്രൊവിഷന്‍സ്, ജിഎസ്ടി യുടെ കീഴിലുള്ള സാധനങ്ങളുടെയും സേവനങ്ങളുടെയും വര്‍ഗീകരണം തുടങ്ങിയ വിഷയങ്ങളാണ് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക. അഡ്വ. ഷൈലേഷ് പി ഷേത്ത്, അഡ്വ. വി രഘുരാമന് എന്നിവര്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: