കൂറ്റനാട്: പറക്കുളത്തെ ഡിഫ്തീരിയക്ക് പിറകെ കപ്പൂര്‍ പഞ്ചായത്തിലെ കൊള്ളനൂരില്‍ ഡങ്കി പനിയും സ്ഥിരീകരിച്ചു. കപ്പൂര്‍ പഞ്ചായത്തില്‍ മഴക്കാല രോഗങ്ങളെ കുറിച്ച് വേണ്ടത്ര മുന്‍ കരുതലുകള്‍ എടുക്കുന്നത് ആരോഗ്യ വകുപ്പിന് തിരച്ചടിയായിട്ടുണ്ട്. പ്രധാന അങ്ങാടികളും അഴുക്ക് ചാലുകളും വേണ്ടത്ര സുചീകരണങ്ങളും നടന്നിട്ടില്ല.
പറക്കുളത്ത് എട്ട് വയസുകാരനായ വിദ്യാര്‍ത്ഥിക്ക് ഡഫ്ത്തീരിയ കണ്ടെത്തിയതിന് പിറകെയാണ്. കപ്പൂര്‍ പഞ്ചായത്തിലെ കെള്ളനൂര് സ്വദേശിയായ വിദ്യാര്‍ത്ഥിക്ക് ഡങ്കിപനി സ്ഥിരീകരിച്ചത്. ഇരുവരും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം പറക്കുളത്ത് വിദ്യാര്‍ത്ഥിക്ക് ഡിഫ്തീരിയ കണ്ടെത്തിയിരുന്നു. കൊള്ളനൂരിലും പരിസര പ്രദേശത്തും അരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ഡി.പി.ടി. വാക്സിനേഷനും ബോധവല്‍ക്കരണവും നടത്തി. തൊണ്ടമുള്ള രോഗം സ്ഥീരികരിച്ച പറക്കുളത്ത് ടി.ഡി. വാക്സിനേഷന് ഇന്ന് ക്യാമ്പ് നടത്തുമെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ. രാജീവ് അറിയിച്ചു. പറക്കുളം ആശുപത്രിയില്‍ ബോധ വല്‍ക്കരണ ക്ലാസും നടത്തും.
കപ്പൂര്‍ പഞ്ചായത്തിലെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളായ പറക്കുളം.കുമരനല്ലൂര്‍ എന്നിവിടങ്ങളില്‍ വൈറല്‍ പനി ഉള്‍പ്പെടെയുളള മഴക്കാലരോഗങ്ങള്‍ വ്യാപകമായിട്ടുണ്ട്.രണ്ടിടത്തും പലപ്പോഴും വേണ്ടത്ര ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും ഇല്ലാത്തത് നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു. പറക്കുളത്ത് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് സൗകര്യ മൊരുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപ്പിലായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: