പാലക്കാട് : സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളില്‍ ആദ്യമായി സ്ഥാപിക്കുന്ന പാല് പരിശോധനാ ലബോറട്ടറിയുടെ ഉദ്ഘാടനം ഇന്ന് വൈകീട്ട് നാലിന് മീനാക്ഷിപുരത്ത് ക്ഷീരവികസന വകുപ്പ് മന്ത്രി കെ.രാജു നിര്‍വഹിക്കും.
കെ.കൃഷ്ണന്‍കുട്ടി എം.എല്‍.എ. അധ്യക്ഷനാവും. പി.കെ.ബിജു എം.പി മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി.മേരിക്കുട്ടി, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, ക്ഷീരസംഘം പ്രതിനിധികള്‍ പങ്കെടുക്കും.
സംസ്ഥാനത്തെ വിവിധ ചെക്ക്പോസ്റ്റുകളിലൂടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന പാലിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിന് സ്ഥിരം പാല് പരിശോധന ലബോറട്ടറികള്‍ ഘട്ടം ഘട്ടമായി ഒരുക്കുന്നതിന്റെ ആദ്യ പടിയായാണ് മീനാക്ഷിപുരത്ത് ആദ്യ ലബോറട്ടറി സജ്ജമാക്കിയത്.
ടാങ്കര്‍ ലോറികളിലെത്തുന്ന പാലിന്റേയും പാക്കറ്റ് പാലിന്റേയും പരിശോധനയ്ക്ക് 24 മണിക്കൂറും ലബോറട്ടറി പ്രവര്‍ത്തിക്കും. പാലിന്റെ ഗുണമേന്മ കൂടാതെ പാലിലടങ്ങിയിരിക്കുന്ന വിവിധ ഘടകങ്ങളുടെ അളവ് പരിശോധിക്കാനുള്ള സംവിധാനവും ലബോറട്ടറിയിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: