പ്രധാനമന്ത്രി ആവാസ് യോജന(പിഎംഎവൈ)പദ്ധതി വഴി നഗരസഭാ പരിധിക്കുള്ളില്‍ ചുരുങ്ങിയത് ഒരു സെന്റ് ഭൂമി സ്വന്തമായി ഉള്ളവര്‍ക്ക് ഭവന നിര്‍മ്മാണ സഹായത്തിനായി ബിഎല്‍സി വഴി മൂന്ന് ലക്ഷം രൂപയും സിഎല്‍എസ്എസ് സ്കീമിലൂടെ(ബാങ്ക് മുഖേന) ആറ് ലക്ഷം മുതല്‍ പതിനെട്ട് ലക്ഷം രൂപവരെയുള്ള ലോണുകള്‍ക്ക് ജൂലൈ അഞ്ച് വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
എല്ലാപിരവൃത്തി ദിവസങ്ങളിലും നഗരസഭാ ഓഫീസിലെ കുടുംബശ്രീ യൂണിറ്റ് മുഖേനയും ജൂലൈ രണ്ടിന് ഒന്നു മുതല്‍ അമ്പത്തിരണ്ട് വരെ വാര്‍ഡുകളിലും നടക്കുന്ന പിഎംഎവൈ ഓണ്‍ലൈന്‍ രജിസ്ട്രേഷന് ക്യാമ്പ് വഴിയും ഗുണഭോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ജൂലൈ രണ്ടിന് കാലത്ത് പത്ത് മണി മുതല്‍ ഉച്ചക്ക് ഒരു മണിവരെയാണ് വാര്‍ഡ് തലത്തില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൊണ്ടുവരേണ്ട രേഖകള്‍
1,ആധാരം പകര്‍പ്പ്, 2,റേഷന്‍കാര്‍ഡ് കോപ്പി, 3,ആധാര്‍കാര്‍ഡ് കോപ്പി, 4,ബാങ്ക് പാസ്ബുക്ക് കോപ്പി, 5,സ്ഥലത്തിന് മുന്നില്‍ നിന്നുള്ള കുടുംബഫോട്ടോ, 6,പാസ്പോര്‍ട്ട് സൈസ് ഫോട്ടോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: