ഗോപാലപുരം: മീന്വാഹനത്തില് കടത്താന്‍ ശ്രമിച്ച 5154340 രൂപയുടെ കുഴല്‍പ്പണം പിടികൂടി. ബുധനാഴ്ച്ച വൈകുന്നേരം ആറു മണിയോടെ വാഹന പരിശോധനയ്ക്കിടെ ഗോപാലപുരം എക്സൈസ് സംഘമാണ് പിടികൂടിയത്.
മലപ്പുറം താനൂരില്‍ നിന്നും തമിഴ് നാട്ടിലേക്ക് മീന്‍ കൊണ്ടുപോയി തിരിച്ചുവരുന്ന വാഹനത്തില്‍ ചാക്കിലും ബാഗിലുമായാണ് കാശ് ഒളിപ്പിച്ചിരുന്നത്.പിടികൂടിയ തുക കോടതി നടപടിക്കായി കൊഴിഞ്ഞാമ്പാറ പോലീസിനു കൈമാറി.
എക്സൈസ് ഐബിഎസ് ഐ വി.രജനിഷ്,എക്സൈസ് ഇന്‍സ്പെക്ടര്‍ സിനു കോയിലത്ത്,പ്രിവന്റീവ് ഓഫീസര്‍മാരായ രാജേഷ് കുമാര്‍,സന്തോഷ്കുമാര്‍,വിപിന്‍ദാസ്,സജീവ്,മുഹമ്മദ് ഷെരീഫ്,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ റാഫി,ബാബു എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: