മുട്ടില്‍: പരിയാരത്ത് വാടകയ്ക്ക് താമസിച്ചുവന്ന ദമ്പതികളില്‍ നിന്ന് ഒന്നര കിലോഗ്രാം കഞ്ചാവ് കല്‍പ്പറ്റ എസ്ഐ വി യു ജയപ്രകാശും സംഘവും പിടികൂടി. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം ചെറുകാവ് പുളിക്കല്‍ കെവി കാവ് എരിയാട്ട് സെയ്തലവിയുടെ മകന് ആബിദ് (37), രണ്ടാം ഭാര്യ തിരുനെല്ലി അപ്പപ്പാറ മാരിക്കാട്ട് സെലീന (33) എന്നിവരെ അറസ്റ്റ് ചെയ്തു. പരിയാരത്ത് വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പനയുണ്ടെന്ന സൂചനയെ തുടര്‍ന്ന് പോലിസ് നടത്തിയ പരിശോധനയിലാണ് 1.550 കിലോഗ്രാം കഞ്ചാവ് പിടികൂടിയത്. തമിഴ്നാട് മേട്ടുപ്പാളയത്ത് നിന്നാണ് കഞ്ചാവ് കൊണ്ടുവന്നതെന്നാണ് പ്രതികള്‍ പോലിസിന് നല്കിയ മൊഴി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: