ന്യൂദല്‍ഹി : നോട്ട് അസാധുവാക്കലിനെ തുടര്‍ന്നുള്ള പ്രതിസന്ധി താത്ക്കാലികമാണെന്നും ഇത് രാജ്യത്തെ വളര്‍ച്ചയിലേക്ക് നയിക്കുമെന്നും മൂഡീസ് ഇന്‍വെസ്റ്റര്‍ സര്‍വീസ്. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ (ഒക്ടോബര്‍- ഡിസംബര്‍ കാലളവില്‍) സാമ്പത്തിക വളര്‍ച്ച 7 ശതമാനമായിരുന്നു. രണ്ടാം പാദത്തില്‍ ഇത് 7.4 ശതമാനമായിരുന്നു.
എന്നാല്‍ അഴിമതി, നികുതി കുറയ്ക്കല്‍ തുടങ്ങിയ നടപടികള്‍ സ്വീകരിക്കുന്നതോടെ രാജ്യത്തെ മാന്ദ്യത്തിലായ സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മൂഡീസ് പ്രസ്താവനയില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: