പറവൂര്‍: വരാപ്പുഴ കോട്ടുവള്ളിക്കാവ് ഭഗവതി ക്ഷേത്രത്തിലെ കുംഭം ഭരണി ദര്‍ശനത്തിന് വന്‍ തിരക്ക്. ഇന്ന് ക്ഷേത്രത്തില്‍ നടന്ന വിശേഷാല്‍ പൂജയ്ക്ക് ശേഷം മേല്‍ശാന്തി ഇരുകൈയിലും വാളുമേന്തി ശീഘ്രപ്രദക്ഷിണം നടത്തി.
പ്രദക്ഷിണത്തിന് കുത്തുവിളക്കും വാദ്യക്കാരും കരക്കാരും അനുഗമിച്ചു. മൂന്ന് വട്ടം പ്രദക്ഷിണം പൂര്‍ത്തീകരിച്ച ശേഷം കച്ചത്തൂക്കം ആരംഭിച്ചു. മൂപ്പതോളം പേര് വഹിക്കുന്ന ചാടുമായി ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വച്ചു.
തൂക്കച്ചാടില്‍ പാരമ്പര്യ അവകാശി തൂങ്ങി ആയിരത്തോളം കുട്ടികള്‍ പിള്ളതൂക്കത്തില് പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: