പാലക്കാട്: തൊഴിലിടങ്ങളുടെ പ്രത്യേകതയനുസരിച്ച് ഓരോ സ്ഥലത്തും തൊഴിലാളികള്‍ക്ക് സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്ന് മന്ത്രി ടി.പി.രാമകൃഷ്ണന് പറഞ്ഞു. ഫാക്റ്ററീസ് ആന്‍ഡ് ബോയിലേസ് വകുപ്പ് മികച്ച ഫാക്ടറികള്‍ക്ക് നല്കുന്ന സംസ്ഥാനതല അവാര്‍ഡ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അഡീഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായി.
കെ.ജയചന്ദ്രന്, ഡയറക്ടര്‍ പി.പ്രമോദ്, മലബാര്‍ സിമെന്റ്സ് എംഡി വി.ബി.രാമചന്ദ്രന് നായര്‍, ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ വി.സി.അനില്‍കുമാര്‍, കെഎസ്എസ്ഐഎ പ്രസിഡന്റ് ദാമാേദരന് അവനൂര്‍, സീനിയര്‍ ജോയിന്റ്റ് ഡയറക്ടര്‍ എസ്.മണി എന്നിവര്‍ പങ്കെടുത്തു.
2016-ലെ സേഫ്റ്റി അവാര്‍ഡ് ലഭിച്ച ഫാക്റ്ററികള്‍
500ലധികം പേര് ജോലി ചെയ്യുന്ന ഫാക്റ്ററി: കൊച്ചിന് ഷിപ്പ്യാര്ഡ്, കൊച്ചി. 250-500 നുമിടയില്‍ ജോലി ചെയ്യുന്നത്: ആദ്യ വിഭാഗം എ) പി.കെ.സ്റ്റീല്‍ കാസ്റ്റിങ്സ് (പ്രൈവറ്റ്) ലിമിറ്റഡ്, നല്ലളം, കോഴിക്കോട്. ബി) വൈദ്യരത്നം പി.എസ്.വാര്യര്‍ ആര്യ വൈദ്യശാല, കോട്ടക്കല്‍, മലപ്പുറം. രണ്ടാമത്തെ വിഭാഗം – പാറ്റ്സ്പിന്‍ ഇന്ത്യ ലിമിറ്റഡ്, കഞ്ചിക്കോട.് മൂന്നാമത്തെ വിഭാഗം – നേവല്‍ എയര്‍ ക്രാഫ്റ്റ് യാര്‍ഡ് (കൊച്ചി). 100-250നുമിടയില്‍ ജോലി ചെയ്യുന്നത്: ആദ്യവിഭാഗം – പെട്രോനെറ്റ് എല്‍.എന്‍.ജി ലിമിറ്റഡ്, പുതുവൈപ്പ്, കൊച്ചി.
രണ്ടാമത്തെ വിഭാഗം – യുണൈറ്റഡ് ബ്രൂവറീസ് യൂണിറ്റ് -പ്രീമിയര്‍ ബ്രൂവറീസ്, കഞ്ചിക്കോട് വെസ്റ്റ്. മൂന്നാമത്തെ വിഭാഗം – മാതൃഭൂമി, കൊച്ചി. നാലാമത്തെ വിഭാഗം – എ.ബി.മൗരി ഇന്ത്യ (പ്രൈവറ്റ്) ലിമിറ്റഡ്, കാക്കനാട്. 100 പേരില്‍ താഴെ ജോലി ചെയ്യുന്നത്: ഒന്നാമത്തെ വിഭാഗം – പെട്രോനെറ്റ് സി.സി.കെ ലിമിറ്റഡ്, ബി.പി.സി.എല്‍ ഇന്സ്റ്റലേഷന്, കൊച്ചിന്. രണ്ട് എ) എം.ആര്.സി.എം.പി.യു ലിമിറ്റഡ്, വയനാട് ഡയറി, കല്‍പ്പറ്റ, വയനാട്. ബി) ശബരിഗിരി ഹൈഡ്രോ ഇലക്ട്രിക് പവര്‍ സ്റ്റേഷന്, പത്തനംതിട്ട.
പ്രതികരിക്കാൻ ഇവിടെ എഴുതുക: