ഡെട്രോയിഡ്: വിവിധ രാജ്യങ്ങളിലായി മേഴ്സിഡസ് ബെന്‍സ് വിറ്റഴിച്ച 10 ലക്ഷത്തോളം കാറുകള്‍ തിരിച്ചുവിളിക്കുന്നു. നിര്‍മാണത്തില്‍ അപാകതയുണ്ടായതിനെ തുടര്‍ന്നാണ് ഈ കാറുകള്‍ തിരിച്ചുവിളിക്കുന്നത്.
കാര്‍ സ്റ്റാര്‍ട്ടിങ്ങിന് ഉപയോഗിക്കുന്ന ഭാഗം വണ്ടി ഓടുന്നതിനിടെ ചൂടായി തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഇവ തിരിച്ചുവിളിക്കുന്നത്.
2015- 2017 വര്‍ഷത്തിനിടയില്‍ വിറ്റഴിച്ചിട്ടുള്ള സി ക്ലാസ്, സിഎല്‍എ, ജിഎല്‍എ, ജിഎല്‍സി എസ്യുവി എന്നീ കാറുകളാണ് മെഴ്സിഡസ് തിരിച്ചുവിളിക്കുന്നത്. യുഎസില്‍ നിന്നു മാത്രം 3,08,000 കാറുകള്‍ തിരിച്ചുവിളിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: