പാപം ഒന്നേയുള്ളൂ.വിശുദ്ധപാപം ഇല്ല.കുമ്പസാരിച്ചു തീര്‍ക്കാവുന്നവയല്ല പാപങ്ങള്‍.പാപങ്ങള്‍ പാപങ്ങള്‍ മാത്രമാണ്.കുമ്പസാരിച്ചാല്‍ തീരുന്നവയാണ് പാപങ്ങള്‍ എന്നത് ഒരു വിശ്വാസം മാത്രമാണ്.ദൈവത്തിന്റെ ഇടനിലക്കാരനായി നിന്ന് പുരോഹിതന് കുമ്പസാരിച്ചാല്‍ പാപംപോകുമെന്ന് ആരും കരുതുന്നില്ല.അതുപോലെ എല്ലാവരുടേയും പാപം ഒരുപോലെ നിന്ദ്യമാണ്.അതിലും നിന്ദ്യമാണ് പുരോഹിതന്റെ പാപം.16കാരി ബലാല്‍സംഗം ചെയ്യപ്പെട്ട് പ്രസവിച്ചതില്‍ പ്രതിയായ പള്ളിവികാരി റോബിനും ഇതിനു കൂട്ടു നിന്ന കന്യാസ്ത്രീ അടക്കമുള്ളവരും കൊടിയ പ്രതികളും പാപിയുമാണ്.
അച്ചനും അച്ഛനും തമ്മില്‍ വ്യത്യാസമുണ്ട്.പള്ളിവികാരി റോബിന് ഇപ്പോള്‍ അച്ചനല്ല,അയാള്‍ അച്ഛനാണ്.അതായത് കുഞ്ഞിന്റെ പിതാവ്.പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയാണ് അയാള്‍ ബലാല്‍സംഗംചെയ്തു ഗര്‍ഭിണിയാക്കി തന്റെ കുട്ടിയുടെ മാതാവാക്കിയിരിക്കുന്നത്.ഇതുകൂടാതെ സാമ്പത്തികാഴിമതി ഉള്‍പ്പടെ അനേകം ഗുരുതരമായ ആരോപണങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നിട്ടുള്ളത്.വൈദിക വൃത്തിയുടെ മറവില്‍ കോടികളാണ് ഇയാള്‍ സമ്പാദിച്ചത്.
ദീപിക പത്രത്തിന്റെ മാനേജിങ് ഡയറക്ടര്‍ പദവിയിലിരിക്കുമ്പോഴാണ് വന്‍ അഴിമതി ഇയാള്‍ കാട്ടിയത്.ഫാരിസ് അബുബക്കറില്‍ നിന്നും പത്രം തിരികെ വാങ്ങി പത്രം സഭയുടെ കൈകളിലേല്‍പ്പിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചാണ് കോടികള്‍ കൈപ്പറ്റിയത്.തുക പറഞ്ഞുറപ്പിച്ചതു റോബിനായിരുന്നു.്തുപോലെ നിരവധിപേരെ നഴ്സിങ് ജോലിക്കു വിദേശത്തേക്കയച്ചതിലും ഇയാള്‍ കോടികള്‍ നേടിയിട്ടുണ്ട്.സ്ത്രീയെ പ്രാപിക്കാനും കുട്ടിയുടെ അച്ഛനാകാനും ഇവിടെ നിയമപരമായ വഴികളുണ്ട്.അതിനു പകരം വൈദികന്റെ വേഷമിട്ടിട്ടു തന്നെ വേണമായിരുന്നോ.സഭ വൈദിക വസ്ത്രത്തിനു എന്തെങ്കിലും വിശുദ്ധി കല്പ്പിച്ചിട്ടുണ്ടെങ്കില് അത് ധരിക്കുന്നവന്റെയുംകൂടി ശുദ്ധിയാണ്.ഇത്തരം ബലാല്‍സംഗ വീരന്മാരും കാമഭ്രാന്തന്മാര്ക്കുമുണ്ടോ അത്തരം ശുദ്ധികള്‍.
സഭയുടെ ചരിത്രം പരിശോധിച്ചാല്‍ ഇത്തരം കാമഭ്രാന്തന്മാര് പലപ്പോഴും ഉണ്ടായിട്ടുണ്ട്.അതു ചിലപ്പോള്‍ ഒതുക്കിത്തീര്ക്കുകയയിരുന്നു. ഒതുക്കിയാലും ഒതുക്കപ്പെടാത്തതാണ് ഇങ്ങനെ പുറത്തു ചാടുന്നത്.വിവാഹം ചെയ്ത മാര്‍പ്പാപ്പമാര്‍ ഉണ്ടായിട്ടുണ്ട്.ഇത്തരം കുത്സിത മാനസികാവസ്തയോടുകൂടി നടക്കുന്നവരാണ് വിശ്വാസികളെ ഉപദേശിച്ച് ദൈവസന്തതികളാക്കാന് ശ്രമിക്കുന്നത്.യേശു പണ്ട് കള്ളക്കച്ചവടക്കാരെയാണ് പള്ളിയില്‍ നിന്നും ചാട്ടവാറിനടിച്ചോടിച്ചതെങ്കില് ഇത്തരം റോബിന്മാരെ അദ്ദേഹം എന്തു ചെയ്യുമായിരുന്നുവെന്നത് ഈഹിക്കാവുന്നതേയുള്ളൂ.മറ്റാരെക്കാളും കടുത്ത ശിക്ഷ ഇയാള്‍ക്കു നല്‍കണമെന്നാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്.അപ്പഴും സഭയുടെ പിന്തുണയുള്ള ഒരു പ്രസിദ്ധീകരണം വികാരിയെ വെള്ള പൂശാനാണ് ശ്രമിക്കുന്നത്.കോഴിക്കോട് നിന്നു പ്രസിദ്ധീകരിക്കുന്ന സണ്‍ഡേ ശാലോം എന്ന പ്രസിദ്ധീകരണത്തില്‍ മോളേ നിനക്കും തെറ്റു പറ്റി എന്നു തുടങ്ങി സ്നേഹത്തോടെയോ കര്‍ക്കശമായോ നിനക്ക് അയാളെ തടയാമായിരുന്നില്ലേ എന്നാണ് ചോദിക്കുന്നത്.
വത്തിക്കാനില്‍ കഴിഞ്ഞിടെ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ പ്രസംഗത്തില്‍ കപട വിശ്വാസികളേയും കള്ള പുരോഹിതന്മാരേയും കണക്കറ്റു വിമര്‍ശിച്ചിട്ടുണ്ട്.പരയുന്നതും പ്രവര്‍ത്തിക്കുന്നതും രണ്ടാണെന്നും ഇവര്‍ ചൊല്ലുന്നതു വിശുദ്ധ കുര്‍ബാനയല്ല കറുത്ത കുര്‍ബാനയാണെന്നും ഇത്തരക്കാരെ സഭയില്‍ നിന്നും പുറത്താക്കണമെന്നു കൂടിയാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രസംഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: