പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് ചില്ലറ വ്യാപാരം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണി അറസ്റ്റില്‍.
1.100 ഗ്രാം കഞ്ചാവുമായി തൃശൂര്‍ നടത്തറ പുളിന്കുഴി വീട്ടില്‍ സുനില്‍(18)ആണ് അറസ്റ്റിലായത്. റെയില്‍വേ പോലീസിന്റെ സഹായത്തോടെ ഒലവക്കോടുനിന്നും ടൗണ്‍ നോര്‍ത്ത് പോലീസാണ് സുനിലിനെ പിടികൂടിയത്. തിരുപ്പൂരില്‍ നിന്നുമാണ് ഒലവക്കോട് റെയില്‍വേ സ്റ്റേഷന് വഴി കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോ കഞ്ചാവ് 15000 രൂപക്ക് തിരുപ്പൂരില്‍ നിന്നും വാങ്ങി ചില്ലറ വിപണയില്‍ 30000 രൂപക്കാണ് വിറ്റഴിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്പന. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 200 മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്.പാലക്കാട് ജില്ലാ പോലീസിന്റെയും റെയില്‍വേ പോലീസിന്റെയും സംയുക്തമായ മണ്‍സൂണ്‍ ഓപ്പറേഷന്റെ ഭാഗമായി നടക്കുന്ന പരിശോധനക്കിടയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ടൗണ്‍ നോര്‍ത്ത് സിഐ ആര്.ശിവശങ്കരന്, എസ്ഐ ആര്.രഞ്ജിത്, പുരുഷോത്തമന് പിള്ള, ജൂനിയര്‍ എസ്ഐ പ്രദീപ് കുമാര്‍, റെയില്‍വേ പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ മാത്യൂ സെബാസ്റ്റ്യന്‍, എച്ച്സി സജിമോന്‍ അഗസ്റ്റിന്, ക്രൈം സക്വാഡ് അംഗങ്ങളായ ആര്.കിഷോര്‍, ബിനു, കെ..അഹമ്മദ് കബീര്‍, ആര്.വിനീഷ്, ആര്.രജീദ്, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: