വാളയാര്‍ : കഞ്ചിക്കോട് വ്യവസായമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഷീറ്റ് നിര്‍മാണ കമ്പനിയില്‍ വന്‍ അഗ്നിബാധ.
ഷീറ്റ് നിര്‍മിക്കാന്‍ ഗോഡൗണില്‍ സൂക്ഷിച്ച ലക്ഷങ്ങളുടെ ടയറുകളും ഉല്പാദന സാമഗ്രികളും കത്തിനശിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നോടെയാണ് കമ്പനി നിര്‍മാണ യൂണിറ്റിലെ ഹീറ്ററില്‍ തീപിടുത്തമുണ്ടായത്. അഗ്നി പടര്‍ന്ന് ഗോഡൗണിലേക്കു വ്യാപിക്കുകയായിരുന്നു. ഷീറ്റ് നിര്‍മിക്കാനുള്ള ടയര്‍ കൂട്ടിയിട്ട ഗോഡൗണിലെ മുക്കാല്‍ ഭാഗത്തോളം അഗ്നിക്കിരയായി. പാലക്കാട്, കഞ്ചിക്കോട് ഫയര്‍ സ്റ്റേഷനുകളിലെ മൂന്നു യൂണിറ്റുകള്‍ എത്തിയാണ് തീയണച്ചത്. മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്.
എന്നാല്‍ ടയര്‍ മാലിന്യത്തില്‍ നിന്നുയര്‍ന്ന പുക പ്രദേശത്തെയാകെ ബുദ്ധിമുട്ടിലാക്കി. വൈകിട്ട് ആറോടെയാണ് പുകയും ഇതില്‍ നിന്നുയര്‍ന്ന ചൂടും നിയന്ത്രണ വിധേയമാക്കിയത്. സ്റ്റേഷന് ഓഫിസര്‍ എന്‍.കെ. ഷാജിയുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.
അഗ്നിബാധയുണ്ടായ സമയത്ത് കമ്പനിക്കകത്ത് ജീവനക്കാരില്ലാത്തതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ജില്ലാ ഫയര്‍ ഓഫിസര്‍ രഞ്ജിത്തിന്റെ നേതൃത്വത്തിലാണ് തീയണച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: