നല്ലൊരു മാറ്റത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് സംസ്ഥാന അവാര്‍ഡ് പ്രഖ്യാപനത്തിലെ മികച്ച നടനുള്ള അവാര്‍ഡ്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായിട്ടായിരിക്കും നായക കഥാപാത്രമാകാതെ മികച്ച നടനുള്ള അവാര്‍ഡ് ലഭിക്കുന്നത്. കമ്മട്ടിപ്പാടത്തില്‍ ആരാണ് നായകനെന്ന് ചോദിച്ചാല്‍ അതിന് വ്യക്തമായ ഉത്തരമില്ല എന്നത് ശരിതന്നെ. പക്ഷേ മലയാള സിനിമയിലെ മുന്‍നിരനായകരില്‍ ഒരാള്‍ ചിത്രത്തിലുള്ളപ്പോള് അയാള്‍ തന്നെയാകും നായകന്.
അവാര്‍ഡ് സങ്കല്‍പ്പങ്ങളെ ആകെ മാറ്റിമറിച്ച ഈ അവാര്‍ഡ്, സിനിമ ലോകത്തിന് പുത്തനുണര്‍വാണ് നല്‍കുന്നത്. ഒരു സിനിമയില്‍ കഥാപാത്രത്തിന്റെ സമയമോ പദവിയോനോക്കാതെ നന്നായി അഭിനയിക്കുന്ന വ്യക്തിക്ക് അവാര്‍ഡ് നല്‍കുക എന്ന നല്ല മാറ്റത്തിനുള്ള തുടക്കം.
കമ്മട്ടിപ്പാടത്തിലെ ഗംഗയും ബാലനും പ്രേക്ഷകരെ അനുനിമിഷം ആശ്ചര്യപ്പെടുത്തിക്കൊണ്ടിരുന്നു. യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായ ചിത്രത്തില്‍ ഇവര്‍ രണ്ടുപേരും കഥാപാത്രമായി അഭിനയിക്കുകയല്ല മറിച്ച് അവരായി ജീവിക്കുകയായിരുന്നു. കൊച്ചി നഗരം കമ്മട്ടിപ്പാടമായിരുന്ന കാലത്തെ യുവാക്കളുടെ ജീവിതവും മെട്രോയിലേക്ക് വളര്‍ന്ന കൊച്ചിയിലെ അവന്റെ കാലവും ജീവിച്ച് തീര്‍ക്കുകയായിരുന്നു വിനായകനെന്ന ഗംഗ.
കമ്മട്ടിപ്പാടം കണ്ടിറങ്ങിയവര്‍ അന്നുമുതല്‍ മനസ്സില്‍ കുറിച്ചിട്ട അവാര്‍ഡായിരിക്കും വിനായകന്റേത്. മുന്‍നിര നടന് മാര്‍ ഉണ്ടായിട്ടും ആ ചിത്രത്തിലെ മറ്റൊരു താരത്തിന് അവാര്‍ഡ് നല്കാന് തീരുമാനിച്ച ഓഡിഷ സംവിധായകനും ഛായാഗ്രാഹകനുമായ എ.കെ.ബിറിനോടാണ് മലയാളികള്‍ ഇതിന് കടപ്പെട്ടിരിക്കുന്നത്. ഈ മാറ്റം തുടരട്ടെ നല്ലനടന്മാരും സിനിമകളും പേരുകളുടെ വലുപ്പത്തില്‍ മുങ്ങിപോകാത്ത അവാര്‍ഡുകള്‍ വരും വര്‍ഷങ്ങളിലും ഉണ്ടാകട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: