യാത്രക്കാര്‍ക്ക് സ്ഥലങ്ങള്‍ തിരിച്ചറിയുന്നതിന് മൃതദേഹങ്ങള്‍ ഉപകരിക്കുന്നെന്ന വാര്‍ത്തയെ പറ്റി നിങ്ങള്‍ സ്വപ്നത്തിലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാല്‍ അത്തരത്തില്‍ മൃതദേഹങ്ങള്‍ യാത്രക്കാര്‍ക്ക് വഴിക്കാട്ടിയാകുന്ന ഒരിടമുണ്ട്, എവറസ്റ്റ്.
എവറസ്റ്റ് ചവിട്ടാന്‍ കൊതിക്കുന്നതും സ്വപ്നം കാണുന്നവരുമായി നിരവധി പോരുണ്ട് നമ്മുടെ നാട്ടില്‍. ചിലര്‍ ആ സ്വപ്നത്തെ കൂട്ടു പിടിച്ച് എവറസ്റ്റ് കീഴടക്കി ചരിത്രവും സൃഷ്ടിച്ചിട്ടുണ്ട്. അങ്ങനെ എത്ര എത്ര കഥകള്‍ ഈ മലനിരകള്‍ക്ക് പറയാനുണ്ട്. ആ കൂട്ടത്തിലൊരു കാര്യത്തെ കുറിച്ചാണ് ഇതില്‍ പ്രതിപാദിക്കുന്നത്.
എവറസ്റ്റ് കീഴടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുനൂറിലധികം ആളുകള്‍ മരണത്തിന് കീഴടങ്ങിയിട്ടുണ്ട്. പലരും പല കാരണങ്ങളാലാകും മരണത്തിലേയ്ക്ക് വഴുതി വീണത്. ചിലപ്പോള്‍ ശ്വാസം ലഭിക്കാതെ. ചിലപ്പോള്‍ തണുപ്പിന്റെ കാഠിന്യം. മറ്റുചിലപ്പോള്‍ മലകയറ്റത്തിനിടെയിലെ പ്രകൃതി ദുരന്തങ്ങളാല്‍… അങ്ങനെ പോകുന്നു മരണം സംഭവിക്കാനുള്ള കാരണങ്ങള്‍.
എന്നാല്‍ ഈ മരിച്ചവരത്രെയും പിന്നീട് പിന്നാലെ വരുന്ന യാത്രക്കാര്‍ക്ക് സ്ഥലം തിരിച്ചറിയാനുള്ള മാര്‍ഗമാണ്. അത്തരത്തില്‍ എവറസ്റ്റ് മോഹികളായവര്ക്ക് വഴിക്കാട്ടിയായ മൃതദേഹങ്ങളെ കുറിച്ചും അവരെങ്ങനെ മരിച്ചെന്നുമാണ് ഇവിടെ പറയുന്നത്.
1996ല്‍ കൊടുമുടി കയറുന്നതിനിടെ മരണത്തിന് കീഴടങ്ങിയ ഇന്ത്യക്കാരനായ സെവങ് പല്‍ജോര്‍ പിന്നീട് പിന്നാലെ വന്ന യാത്രക്കാര്‍ക്കെല്ലാം മാര്‍ഗദര്‍ശിയായി മാറി. അദ്ദേഹം ധരിച്ചിരുന്ന ‘പച്ച ബൂട്ടുകള്‍’ മറ്റുള്ള മലകയറ്റക്കാര്‍ക്ക് തങ്ങള്‍ എത്രത്തോളം കൊടുമുടിയുടെ ദൂരം താണ്ടിയെന്ന് മനസ്സിലാക്കുന്നതിന് ഉപകരിച്ചു. ഒപ്പമുണ്ടായിരുന്ന മലക്കയറ്റക്കാരില് നിന്ന് കൂട്ടം തെറ്റിയ പാല്‍ജോര്‍ അതിശൈത്യത്തെ തുടര്‍ന്ന് ഒരു ഗുഹയ്ക്ക് സമീപമായി മരണമടയുകയായിരുന്നു.
2006ല്‍ ഒരു ഇംഗ്ലീഷ് മലക്കയറ്റക്കാരനായ ഡേവിഡ് ശാര്പ്പും തന്റെ എവറസ്റ്റ് മോഹം പൂവണിയിക്കുന്നതിനായി ഇവിടെയെത്തി. എന്നാല്‍ പല്‍ജോര്‍ മരണമടഞ്ഞ അതേ സ്ഥലത്തെത്തിയപ്പോള്‍ അദ്ദേഹത്തിന് വിശ്രമിക്കണമെന്ന് തോന്നി. വിശ്രമിക്കാനായി അദ്ദേഹം അവിടെ ഇരുന്നു. പെട്ടെന്ന് അതിശ്കതമായ തണുത്ത കാറ്റ് വീശി. ആ കാറ്റ് അദ്ദേഹത്തെ നിശ്ചലമാക്കിയാണ് കടന്നുപോയത്. ഡേവിഡിന് ഒന്നു അനങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായി. ഇതിന് 40 ഓളം പേര് അദ്ദേഹത്തെ കടന്നു പോയി. അപ്പോഴെല്ലാം അദ്ദേഹത്തിന് ജീവനുണ്ടായുന്നത്രെ. പക്ഷെ ആരു തന്നെ അദ്ദേഹം ശ്വാസം നല്‍കാനും സഹായിക്കാനോ തയ്യാറായില്ല. തുടര്‍ന്ന് ആ ഇരുപ്പില്‍ തന്നെ ഡേവിഡ് ഇഹലോകം വെടിഞ്ഞു.
ഫ്രാന്‍സി അര്സെന്റീവ്, അമേരിക്കക്കാരിയായ മലക്കയറ്റക്കാരിയാണ്. ഇവര്‍ എവറസ്റ്റ് ദൗത്യം പൂര്‍ത്തീകരിച്ചത് വായു നിലനിര്‍ത്താനാവശ്യമായ യന്ത്രങ്ങളുടെ സഹായമില്ലാതെയാണ്. അത്തരത്തില്‍ കൊടുമുടി കയറിയ ആദ്യ വനിതയാണിവരെന്നാണ് കരുതുന്നത്. 1998ലായിരുന്നു ഫ്രാന്‍സിയുടെ സാഹസികത. എന്നാല്‍ ദൗത്യം പൂര്‍ത്തീകരിച്ച ശേഷം തിരികെ പോരുമ്പോള്‍ അവര്‍ മരണത്തിന് കീഴടങ്ങിയതനാല് ആവര്‍ക്ക് ആ ഖ്യാതി ലഭിക്കാതെ പോയി. എവറസ്റ്റ് കീഴടക്കി ഫ്രാന്‍സി തിരികെ പോരുമ്പോള്‍ വളരെയധികം ഇരുട്ടിയിരുന്നു.
മലയിറങ്ങുന്നതിനിടെയാണ് ഫ്രാന്യുടെ ഭര്‍ത്താവ് ഒരു കാര്യം ശ്രദ്ധിക്കുന്നത്. തന്റെ ഭാര്യ തന്നോടൊപ്പമില്ല. അപകടങ്ങള്‍ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അതൊന്നും വകവയ്ക്കാതെ അദ്ദേഹം തന്റെ ഭാര്യ തിരഞ്ഞ് തിരിച്ച് മല ചവിട്ടി. എന്നാല്‍ ഫ്രാന്‍സിയെ കണ്ടെത്തുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു.
അതിനിടെ ഉസ്ബെക്കിസ്ഥാനിലെ മലക്കയറ്റക്കാരെ അദ്ദേഹം കണ്ടുമുട്ടി. അവര്‍ ഫ്രാന്‍സിയെ കണ്ടിരുന്നെന്നും സഹായിക്കാന്‍ ശ്രമിച്ചിരുന്നെന്നും വ്യക്തമാക്കി. എന്നാല്‍ തങ്ങളുടെ പക്കല്‍ ഓക്സിജന്‍ കുറവായിരുന്നതിനാല്‍ തങ്ങള്‍ അവളെ ഉപേക്ഷിച്ച് പോന്നെന്നും ഉസ്ബെക്കിസ്ഥാന് മലക്കയറ്റക്കാര്‍ പറഞ്ഞു. ഇത് കേട്ട ഫ്രാന്‍സിയുടെ ഭര്‍ത്താവ് ഉസ്ബെക്കിസ്ഥാന് മലക്കയറ്റക്കാരെ വെടിവച്ചു വീഴ്ത്തി.
തൊട്ടടുത്ത ദിവസം ഫ്രാന്‍സിയെ മറ്റു രണ്ട് മലക്കയറ്റക്കാര്‍ കണ്ടെങ്കിലും രക്ഷിക്കാന്‍ പറ്റുന്ന അവസ്ഥയിലായിരുന്നില്ല അവര്‍. ആ രണ്ട് മലക്കയറ്റക്കാര്‍ അവിടം വിട്ടപ്പോള്‍ ഫ്രാന്‍സി മരണത്തിന് ഖീഴടങ്ങുകയും ചെയ്തു. അതിനിടെ ഫ്രാന്‍സിയുടെ ഭര്‍ത്താവിനേയും കാണാതായി. ഒരു വര്‍ഷത്തിന് ശേഷം അദ്ദേഹത്തിന്റെ മൃതദേഹം ചില മലക്കയറ്റക്കാര്‍ കണ്ടെത്തിയെന്നും പറപ്പെടുന്നുണ്ട്. ഫ്രാന്‍സിയെ തിരയുന്നതിനിടെ മലയില്‍ നിന്ന് തെന്നി വൂണുണ്ടായ അപകടത്തിലാകാം അദ്ദേഹം മരിച്ചതെന്നാണ് കരുതപ്പെടുന്നത്.
ഈ മൃതദേഹങ്ങളും നൂറു കണക്കിന് മറ്റു മൃതദേഹങ്ങളും മലക്കയറ്റക്കാര്ക്ക് വഴിക്കാട്ടിയായി മാറുകയാണ്. ആളുകള്‍ സ്ഥലങ്ങള്‍ തിരിച്ചറിയാനും മറ്റുമായി ഈ മൃതദേഹങ്ങളെ ഒരു ഉപാധിയായി കാണുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: