മുംബൈ : പ്രമുഖ വാഹന നിര്‍മാതാക്കളായ ഫോക്സ് വാഗന്, സ്കോഡ എന്നിവയുമായി ടാറ്റ മോട്ടോഴ്സ് സംയുക്ത കരാറില്‍ ഏര്‍പ്പെട്ടു. വാഹനങ്ങള്‍ സംയുക്തമായി വികസിപ്പിക്കുന്ന് സംബന്ധിച്ചാണ് മൂന്നു ഗ്രൂപ്പുകളും കരാറായിരിക്കുന്നത്.
ടാറ്റ മോട്ടോഴ്സ് സിഇഒയും എംഡിയുമായ ഗുവെന്റര് ബട്ഷെക്, ഫോക്സ് വാഗന് സിഇഒ മട്തിയാസ് മുള്ളര്‍, സ്കോഡ ഓട്ടോ ബേണ്‍ഹാര്‍ഡ് മേയര്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്.
സ്കോഡയും ഫോക്സ് വാഗന് ഗ്രൂപ്പുമായി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് കമ്പനിക്ക് ഗുണകരമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാങ്കേതിക വിദ്യകളും ഇവര്‍ പരസ്പരം പങ്കുവെയ്ക്കുന്നതാണ്.
നവീനമായ മാതൃകകള്‍ ഈ കൂട്ടായപ്രവര്‍ത്തനത്തിലൂടെ കൊണ്ടുവരാമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടാറ്റ മോട്ടോഴ്സ് സിഇഒ ബട്ഷെക് അറിയിച്ചു. മൂന്നു കമ്പനികളുടേയും സംയുക്ത പങ്കാളിത്തത്തില്‍ 2019ല്‍ പുതിയ വാഹനം പുറത്തിറക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: