ന്യൂദല്‍ഹി: കഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ രാജ്യത്തെ ബാങ്കുകളില്‍ നിക്ഷേപമായെത്തിയത് 10 ലക്ഷം കോടി രൂപ. പൊതുമേഖല, സ്വകാര്യ ബാങ്കുകളിലെല്ലാം നിക്ഷേപമെത്തിയെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു.
എന്നാല്‍, ഇതില്‍ കൂടുതലും നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ടിനു ശേഷമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടല്‍. വിശദമായ കണക്ക് പിന്നീട് പുറത്തുവിടുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു.
ഇതില്‍ ഏഴു ലക്ഷം കോടി രൂപ സ്റ്റേറ്റ് ബാങ്കിലെത്തി. അസോസിയേറ്റഡ് ബാങ്കുകള്‍ ഒഴിച്ചുള്ള കണക്കാണിത്. ബാക്കി മറ്റു ബാങ്കുകളിലും. സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്സി, ഐസിഐസിഐ, ഇന്‍ഡസ്ഇന്‍ഡ്, യെസ് ബാങ്കുകളിലാണ് കൂടുതല്‍ നിക്ഷേപം. കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പോലുള്ള പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: