ന്യൂദല്‍ഹി: ആദായ നികുതി കണക്ക് സമര്‍പ്പിക്കാത്ത 8.38 ലക്ഷം പേര് ‘ഓപ്പറേഷന് ക്ലീന്‍ മണി’ പദ്ധതി പ്രകാരം മറുപടി നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍. ജനുവരി 31നു ശേഷം പാന്‍ കാര്‍ഡ് വിവരങ്ങള്‍ വച്ച് ആദായ നികുതി വകുപ്പ് അയച്ച 18 ലക്ഷം എസ്എംഎസ്, ഇ മെയില്‍ സന്ദേശങ്ങള്ക്കാണിതെന്നും കേന്ദ്ര ധനസഹമന്ത്രി സന്തോഷ് കുമാര്‍ ഗാംങ്വാര് ലോക്സഭയെ അറിയിച്ചു.
നോട്ട് അസാധുവാക്കല്‍ നടപടിക്കു ശേഷമാണ് കള്ളപ്പണം കണ്ടെത്താന്‍ ആദായ നികുതി വകുപ്പ് രാജ്യവ്യാപക പരിശോധന തുടങ്ങിയത്. പാന്‍ കാര്‍ഡില്‍ നിന്നു ലഭിച്ച വിവരങ്ങളിലൂടെ 17.92 ലക്ഷം പേര്‍ക്കാണ് സന്ദേശമയച്ചത്. ഇതില്‍ 12 ലക്ഷം പേരെങ്കിലും മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. പണത്തിന്റെ ഉറവിടത്തെക്കുറിച്ച് നല്കിയ മറുപടികള്‍ കൃത്യമെങ്കില്‍ അന്വേഷണവും അവസാനിപ്പിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയിലെ നിക്ഷേപങ്ങളെക്കുറിച്ചും അന്വേഷണമില്ല. അതേസമയം, കൃത്യമായ വിവരം നല്കാത്തവര്ക്കെതിരെ നടപടിയെടുക്കും. ഇതിനായി പരിശോധനകള്‍, സര്‍വെ, വരുമാനത്തിന്റെ കണക്കെടുപ്പ് തുടങ്ങിയ നടപടികള്‍ പുരോഗമിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
2014 ഏപ്രില്‍ ഒന്നു മുതല്‍ 2016 ഡിസംബര്‍ 31 വരെ ആദായ നികുതി വകുപ്പ് 1,838 അക്കൗണ്ടുകള്‍ പരിശോധിച്ച് 2,607 കോടി രൂപയുടെ കണക്കില്‍പ്പെടാത്ത സ്വത്ത് കണ്ടെത്തിയെന്നും മറ്റൊരു ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു. ഇതോടെ, ഈ കാലയളവില്‍ വിവിധ മാര്‍ഗങ്ങളിലൂടെ ആകെ പിടിച്ചെടുത്തത് 33,210 കോടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: