ഭീകരാക്രമണം ഇപ്പോള്‍ നിത്യസംഭവമായിട്ടുണ്ട്. ലോകത്തിന്റെ എവിടെയെങ്കിലും അതു സംഭവിക്കുന്നുണ്ട് നിത്യവും. ഇനി എവിടെയാകും അടുത്തത് എന്നാണ് ദിവസവും ലോകത്തെ ആശങ്കയിലാഴ്ത്തുന്നത്.
ഇന്ന് മ്യൂണിക്കിലെ റെയില്‍വേ സ്റ്റേഷനിലാണ് ആക്രമണം നടന്നത്. അതുപക്ഷേ ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. ആരും മരിച്ചിട്ടില്ലെങ്കിലും നിരവധിപേര്‍ക്കു പരിക്കേറ്റിട്ടുണ്ട്. അക്രമിയെ പിടികൂടി. മതപരമോ വ്യക്തിപരമോ ആകാം ഇതിനു പിന്നിലെ കാരണങ്ങളെന്നും സംശയമുണ്ട്.
റംസാന് വന്‍ ആക്രമണം നടത്താനാണ് ഐഎസിന്റെ പദ്ധതിയെന്നുള്ള വിവരം പുറത്തു വന്നിട്ടുണ്ട്.ആ നടുക്കത്തിലാണ് ലോകം. സമാധാനത്തിന്റെയും വിശുദ്ധിയുടേയും പെരുന്നാളെന്നു പറയുന്ന റംസാനെ രക്തപങ്കിലമാക്കാനാണ് ഭീകരരുടെ ശ്രമം. സൗദിയാണ് അടുത്ത ഉന്നമെന്ന നിലയില്‍ ആ രാജ്യത്തിനു ഐഎസ് താക്കീതു നല്‍കിയിട്ടുണ്ട്.
ടെഹ്റാനിലെ ആക്രമണത്തിനുശേഷം സൗദിയെയാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യവും ഐഎസ് ഭീഷണിയില്‍ നിന്നും മോചനമില്ലാത്ത അവസ്ഥയാണ്. ഖത്തറിനെ ഭീകരതയുടെപേരില് മുസ്ലിം-അറബ് രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിയതും ഐഎസിനെ ചൊടിപ്പിച്ചിട്ടുണ്ട്. അല്ലെങ്കിലും കാരണം പ്രത്യേകിച്ചൊന്നും വേണ്ട.ഐഎസിനു തോന്നുന്നതാണു കാരണങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: