ന്യൂദല്‍ഹി: ഏറ്റവും കൂടുതല്‍ തട്ടിപ്പ് സംഭവങ്ങള്‍ ഉണ്ടായിട്ടുള്ളത് ഐസിഐസിഐ ബാങ്കിലെന്ന് ആര്‍ബിഐ. 2016 ഏപ്രില്‍- ഡിസംബര്‍ കാലയളവില്‍ 455 ഓളം തട്ടിപ്പ് കേസുകളാണ് ഐസിഐസിഐ ബാങ്കില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
എസ്ബിഐയിലാണ് രണ്ടാമത് എസ്ബിഐയില്‍ 429 കേസുകള്‍. കൂടാതെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ്- 244, എച്ച്ഡിഎഫ്സി- 237, ആക്സിസ് ബാങ്ക്-189, ബാങ്ക് ഓഫ് ബറോഡ- 176, സിറ്റി ബാങ്ക് 150 എന്നിങ്ങനേയും തട്ടിപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. സ്വകാര്യ മേഖലാ ബാങ്കുകളില്‍ 3,870 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 17,750.27 കോടിയാണ് ഇത്തരത്തില്‍ വിവിധ ബാങ്കുകളില്‍ നിന്നായി വെട്ടിച്ചിരിക്കുന്നത്.
അതേസമയം ഈ കാലയളവില്‍ ഏറ്റവും കുടുതല്‍ തുകയുടെ വെട്ടിപ്പുകള്‍ നടന്നിട്ടുള്ളത് എസ്ബിഐയിലാണ്. 2,236.81 കോടി. പഞ്ചാബ് നാഷണല്‍ ബാങ്കാണ് രണ്ടാമത്, 2,250.34 കോടി. ആക്സിസ് ബാങ്ക് 1,998.49 എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളിലെ കണക്കുകള്‍. കേന്ദ്ര ധനമന്ത്രാലയത്തിന് ആര്‍ബിഐ കൈമാറിയ റിപ്പോര്‍ട്ടിലാണ് ഇതുസംബന്ധിച്ച കണക്കുകള്‍ നല്‍കിയിരിക്കുന്നത്.
ഇത്തരം വെട്ടിപ്പുകളില്‍ ബാങ്ക് ജീവനക്കാര്‍ക്കും പങ്കാളിത്തമുണ്ടെന്ന് ആര്‍ബിഐ കണ്ടെത്തിയിട്ടുണ്ട്. എസ്ബിഐയിലെ 64 ജീവനക്കാര്‍ തട്ടിപ്പുകള്‍ക്ക് കൂട്ടുനില്‍ക്കുന്നുണ്ട്, കൂടാതെ 49 എച്ച്ഡിഎഫ്സി, 35 ആക്സിസ് എന്നിങ്ങനെ 450 ഓളം ബാങ്ക് ജീവനക്കാരാണ് പണം തട്ടിപ്പ് നടത്താന്‍ കൂട്ടുനിന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: