മാനന്തവാടി : മാനന്തവാടി പഴശ്ശിരാജ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ബീർബഹുട്ടി സി ഡി പ്രകാശനം ചെയ്തു. 10-ാം തരത്തിലെ ഹിന്ദി പാഠഭാഗങ്ങൾ ഉൾപ്പെടുത്തി അമൃത വിദ്യാലയത്തിലെ ഹിന്ദി അധ്യാപകനായ സുബാഷ് ബാബുവും ക്യാമറാമാനായ അനിൽകുമാറും ചേർന്നാണ് ബീർബഹുട്ടിഎന്ന സി ഡി നിർമ്മിച്ചത് . 10-ാം തരത്തിലെ ആദ്യ ഹിന്ദി പാഠഭാഗമാണ് ബീർബഹുട്ടി. പ്രകൃതിയിൽ നിന്ന് മനുഷ്യർ അകന്നുപോകുമ്പോൾ നഷ്ടമാകുന്ന ചില മൂല്യങ്ങളെ കുറിച്ചുള്ള ഓർമപെടുത്തലാണി കഥ . ഒരു കൂറയും രണ്ട് സ്കൂൾ വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ കൂടിയാണിത് . കേരളത്തിലെ മുഴുവൻ ഹിന്ദി അധ്യാപകർക്കും സഹായകരമായിരിക്കും ഇ വീഡിയോ സി ഡി എന്നതിൽ യാതൊരു തർക്കവുമില്ല . നഗരസഭാ അധ്യക്ഷൻ വി ആർ പ്രവീജ് സി ഡി പ്രകാശനത്തിന്റെ ഉൽഘടനം നിർവഹിച്ചു . പ്രതിഭ ശശി അധ്യക്ഷത വഹിച്ചു . ശോഭ രാജൻ മുഖ്യ പ്രഭാഷണം നടത്തി . പ്രേമദാസൻ , പഴശ്ശി ഗ്രന്ഥാലയം പ്രസിഡന്റ് പ്രതീഷ് കെ ആർ അഭിനേതാക്കളായ അനന്ദു , ആദിത്യ തുടങ്ങിയവർ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: