പോലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്തയാണ് നിത്യവും മാധ്യമങ്ങളില്‍ വരുന്നത്. കുറ്റപ്പെടുത്താത്ത ഒരു ദിവസം ഉണ്ടാകും എന്നു തോന്നുന്നില്ല. പോലീസ് ഏറ്റവും മോശമായതുകൊണ്ടോ കുറ്റവാളികളായതുകൊണ്ടോ അല്ല. പോലീസിനു പലതും ചെയ്യാന്‍ കഴിയുന്നതില്‍ ചിലതുപോലും ചെയ്യാത്തതുകൊണ്ടാണ്. ജനങ്ങളുടെ ജീവനും സ്വത്തും ഒരു പരിധിവരെ സംരക്ഷിക്കാന്‍ പോലീസിനു കഴിയും എന്നുതന്നെയാണ് ധനവിശ്വാസം. ആ വിശ്വാസം നന്നേ കുറയുമ്പോഴാണ് കുറ്റപ്പെടുത്തലുകള്‍ കൂടുന്നത്.
പണ്ട് പോലീസിനെ കുറ്റവാളികള്‍ക്കു പേടിയായിരുന്നു. പോലീസ് പിടിക്കും. തല്ലുകൊള്ളും. അകത്തുപോകും എന്നൊക്കെയുള്ള പേടിയില്‍ കുറ്റങ്ങള്‍ക്കു കുറവുണ്ടായിരുന്നു. ഇന്നു പോലീസിനെ എന്നല്ല കോടതിയോടുപോലും പേടിയില്ല. പണവും പിടിപാടുമുണ്ടെങ്കില്‍ എന്തു കുറ്റം ചെയ്താലും ഊരിപ്പോകാമെന്ന ധൈര്യത്തിലാണ് ക്രിനലുകള്‍. അതുകൊണ്ടു തന്നെ എല്ലാവിധ സാമൂഹ്യ വിരുദ്ധതയും കൂടി വരികയാണ്. പ്രമാദമായ കേസുകളില്‍ കുറ്റവാളികളെ പങ്കപ്പാടുപെട്ടു പിടിച്ചാല്‍ തന്നെ അതിനു ഗുണമായ പ്രോത്സാഹനമോ അഭിനന്ദനമോ കിട്ടുകയില്ല.
ചിലപ്പോള്‍ അതിന്റെ പേരില്‍ ശിക്ഷ തന്നെ കിട്ടിയെന്നും വരാം. രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന പോലീസിനോടെന്നതിനെക്കാല് അവര്‍ക്കു പ്രിയം ചിലപ്പോള്‍ ഗുണ്ടകളോടാകും. ഗുണ്ടകള്‍ മന്ത്രിയുടേയും വലിയ രാഷ്ട്രീയ നേതാക്കളുടേയും പേരില്‍ പോലീസിനെ തന്നെ ഭീഷണിപ്പെടുത്താറുണ്ട്. മിക്കവാറും നമ്മുടെ നാട്ടില്‍ ഗുണ്ടകളെ വളര്‍ത്തുന്നതും നിലനിര്‍ത്തുന്നതും രാഷ്ട്രീയക്കാരാണ്. ഇതിനെയൊക്കെ അതിജീവിച്ചാണ് പലപ്പോഴും ഇത്തരക്കാരെ പിടികൂടുന്നത്. പിന്നെ വലിയ സമ്മര്‍ദമായിരിക്കും.അതിനെ ചെറുക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായം വേണ്ടിവരും. ഇതിനൊന്നും നില്‍ക്കാതെ ആണത്തം കാട്ടിയാല്‍ സ്ഥലം മാറ്റമായും പലതരത്തില്‍ പണികിട്ടും.
രാഷ്ട്രീയക്കാര്‍ അവരുടെ പണി ചെയ്യുകയും പോലീസ അവരുടെ പണിനോക്കുകയും ചെയ്താല്‍ എല്ലാം ശരിയാകും. മറിച്ചാകുമ്പോള്പോലീസിന് അവരുടെ ജോലി ചെയ്യാനാവാതെ വരും. അപ്പോള്‍ പൊതുജനത്തിനു നീതി കിട്ടില്ല. പോലീസും സാധാരണ പൗരരാണ്. എന്തിന് തങ്ങളുടെ ജീവന് പണയംവെച്ച് കൃത്യ നിര്‍വഹണം നടത്തി രാഷ്ട്രീക്കാരുടേയും മേലുദ്യോഗസ്ഥരുടേയും അപ്രീതി പിടിച്ചു പറ്റണം. ഇപ്പോള്‍ പോലീസിനെ അപായപ്പെടുത്തുന്ന സംഭവങ്ങള്‍ കൂടി വരികയാണ്. ഇങ്ങനെ എത്രയോ പോലീസ് ജീവിതങ്ങള്‍ പൊലിഞ്ഞിട്ടുണ്ട്.
എന്തും ആകാം എന്ന രീതി ഇവിടെ ഉള്ളതുകൊണ്ടാണ് ഇങ്ങനെയെല്ലാം സംഭവിക്കുന്നത്.നാട്ടില്‍ എന്തു വന്നാലും ആദ്യാവസാനം പഴികേള്‍ക്കുന്നത് പോലീസ് ആയിരിക്കും. ചിലത് കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കും. മാനം മര്യാദയില്ലാതുള്ള ചില ആരോപണങ്ങള്‍ കേള്‍ക്കുമ്പോള്‍ മടുത്തും വെറുത്തും പോകും. ഇടതടവില്ലാതെ നീണ്ടുപോകുന്ന ഡ്യൂട്ടി. ആവശ്യത്തിനു അവധി ഇല്ലായ്്മ. എല്ലാവരും ആഘോഷിക്കുന്നവ കുടുംബത്തോടൊപ്പം ആഘോഷിക്കാനാവാത്ത അവസ്ഥ.ഇതെല്ലാം മാനസിക സമ്മര്‍ദമുണ്ടാക്കുമ്പോള്‍ പോലീസിന്റെ അനാസ്ഥയും പിടിപ്പുകേടുമായൊക്കെ മാറാം.അതു പോലീസ് സേനയെ തന്നെ നിര്‍വീര്യമാക്കും.പറഞ്ഞു വരുമ്പോള്‍ അങ്ങനെ പലതും പോലീസിനും പറയാനുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: