ന്യൂദല്‍ഹി : അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ മികച്ച വിജയത്തെ തുടര്‍ന്ന് ഓഹരി വിപണി റെക്കോര്‍ഡ് വളര്‍ച്ചയില്‍. രണ്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയരത്തിലാണ് നിഫ്റ്റി വ്യാപാരം അവസാനിപ്പിച്ചത്.
9122.75ലാണ് നിഫ്റ്റിയുടെ വ്യാപാരം അവസാനിപ്പിച്ചത്. 2015 മാര്‍ച്ചിലാണ് ഓഹരി വിപണിയില്‍ ഇത്രയധികം ഉയരത്തിലെത്തിയത്. 9,119 ആയിരുന്നു 2015ലെ ഏറ്റവും ഉയര്‍ന്ന നിരക്ക്.
സെന്‍സെക്സ് 616 പോയിന്റ് ഉയര്‍ന്ന് 29,561.93ലാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓഹരി വിപണിയിലെ എന്‍എസ്ഇ സൂചിക 2.1 ശതമാനം ഉയര്‍ന്ന് 9,122.75 പോയിന്റില്‍ എത്തിയിട്ടുണ്ട്. 2005 മാര്‍ച്ച് നാലിനു ശേഷം ആദ്യമായാണ് എന്‍എസ്ഇ ഇത്രയും ഉയര്‍ന്ന പോയിന്റില്‍ എത്തുന്നത്. ബാങ്കുകളുടെ ഓഹരി വില്‍പ്പനയിലും 2.2 ശതമാനം വരെ വളര്‍ച്ച നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: