മുംബൈ: നോട്ട് നിരോധന പശ്ചാത്തലത്തില്‍ ഇരുചക്ര വാഹന വിപണിയില്‍ ഈ സാമ്പത്തിക വര്‍ഷം 7-8 വളര്‍ച്ചയായിരിക്കുമെന്ന് റിപ്പോര്‍ട്ട്. നോട്ട് നിരോധനത്തിന് മുമ്പ് ഒക്ടോബര്‍ വരെ വളര്‍ച്ച രണ്ടക്കം കടന്നിരുന്നു.
നോട്ട് പ്രതിസന്ധി വില്പനയില് നവംബര്‍ മുതല്‍ ജനുവരി വരെ 11.3% കുറവുണ്ടാക്കി. ചില തിരുത്തല്‍ നടപടികളിലൂടെ വിപണി ഫെബ്രുവരിയില്‍ മുന്നോട്ട് പോയി. 2017ലെ ആദ്യത്തെ പത്ത് മാസം വളര്‍ച്ച 8.3% ആണ്.
അതേ സമയം അടുത്ത സാമ്പത്തിക വര്‍ഷം 8-10% വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. മോപ്പഡ് വിപണി മാത്രമാണ് രണ്ടക്ക വളര്‍ച്ച നിലനിര്‍ത്തിയത്. മോട്ടോര്‍ സൈക്കിള്‍ വിപണിയാകട്ടെ 5.1% എന്ന തലത്തിലേക്ക് എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: