മെട്രോ കടന്നുപോകുന്നിടത്തെല്ലാം പൊടി ശല്യം കൂടുതലാണ്.മൂക്കും വായും പൊത്തിയാണ് ജനം നടക്കുന്നത്.പൊടി മൂലമുള്ളരോഗങ്ങള് പണ്ടത്തെക്കാളേറെയായി.പക്ഷേ രക്ഷയില്ല.തീവണ്ടി ഓടുംവരെ സഹിക്കേണ്ടി വരും.ഇനി ഓടിയാലും പൊടിശല്യം മാറുമെന്നു തോന്നുന്നില്ല.നമ്മുടെ റോഡുകളും അങ്ങനെയാണല്ലോ.പൊട്ടിയും പൊളിഞ്ഞും തോടുമൊക്കെയായി റോഡുമാത്രം ഇല്ലാത്ത അവസ്ഥ.അതിനിടയില്‍ പൈപ്പുപൊട്ടലും നന്നാക്കലും കുടിവെള്ളം പാഴാകലും വഴി കുളമാകുന്ന ദുരിതങ്ങളും വേറെ.
കഴിഞ്ഞ ദിവസം കലൂര്‍-കതൃക്കടവ് റോഡിന്റെ ശോച്യാവസ്ഥക്ക് എതിരെ സമരം നടന്നിരുന്നു.റോഡിന്റെ പണി 20ന് രാത്രി തുടങ്ങുമെന്നാണ് ജിസിഡിഎ ചെയര്മാന് ഉറപ്പു നല്‍കിയിരിക്കുന്നത്.പൈപ്പു പൊട്ടലും അതിന്റെ പണിയുമായി അസൗകര്യമുള്ളതിനാലാണ് റോഡു പണിക്ക് താമസം ഉണ്ടായതെന്നാണ് ചെയര്മാന് പറഞ്ഞത്.ഇനി റോഡു പണിതാലും എപ്പോള്‍ കുളവും തോടുമൊക്കെ ആകുമെന്നൊന്നും പറയാനാവില്ല.
റോഡു നന്നാകുന്നതിലും വലുത് കോണ്‍ട്രാക്റ്റര്‍ക്കു പണിയുണ്ടാകണമെന്നുള്ളതാണല്ലോ അധികാരികളുടെ ആഗ്രഹം.ആര്‍ക്കോ ലാഭം കിട്ടാനാണ് നമ്മുടെ നാട്ടില്‍ പദ്ധതികളുണ്ടാകുന്നതെന്നാണ് ആരോപണം.100കോടിക്കു തീരേണ്ടത് 500കോടിക്കു തീരുന്നതും രണ്ടു വര്‍ഷത്തേതു അഞ്ചു വര്‍ഷത്തേക്കു തീരാത്തതും ഇതു ശരുവെക്കുന്നുണ്ട്.മെട്രോയുടെ പണി ഡിഎംആര്‍സി അല്ലായിരുന്നുവെങ്കില്‍ അടുത്ത നൂറ്റാണ്ടിലും തീരില്ലായിരുന്നെന്ന് ജനം പറയുന്നതു വെറുതെ അല്ല.
സമരം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ നടക്കൂ എന്നത് നമ്മുടെ ശാപമായി മാറിയിരിക്കുകയാണ്.ആരു ഭരിച്ചാലും അതൊക്കെ തന്നെയാണ് സ്ഥിതി.വാക്കില്‍ പുരോഗതിയും പ്രവര്‍ത്തിയില്‍ പ്രാകൃതരുമാണ് നമ്മുടെ അധികൃതര്‍.വോട്ടു വാങ്ങി അധികാരത്തിലെത്തിയാല്‍ തൊട്ടടുത്ത അജണ്ട എങ്ങനെയും ജനവിരുദ്ധമാകുകയെന്നതാണ്.ജനജീവിതം കൂടുതല്‍ സ്തംഭിപ്പിക്കുകയും അഴിമതി വര്‍ധിപ്പിക്കുകയുമല്ലാതെ കോര്പ്പറേഷനെക്കൊണ്ടും ജിസിഡിഎയെ കൊണ്ടും മറ്റു ഗുണങ്ങളൊന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: