മലിനീകരണ നിയന്ത്രണ മാനദണ്ഡത്തില്‍ എന്ജിന് നിലവാരം കൈവരിക്കുന്നതിന്റെ ഭാഗമായി എന്‍ഫീല്‍ഡ് മോട്ടോര്‍സ് ഉടമസ്ഥതയിലുള്ള റോയല്‍ എന്‍ഫില്‍ഡ് ലൈനപ്പിലെ എല്ലാ ബൈക്കുകള്‍ക്കും വില വര്‍ധിപ്പിക്കാനൊരുങ്ങുന്നു.
ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ ബി.എസ് 4 നിലവാരം നിര്‍ബന്ധമായും കൈവരിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ ഭാഗമായാണ് എന്‍ഫീല്‍ഡ് വിലവര്‍ദ്ധിപ്പിക്കുന്നത്.
എന്‍ഫീല്‍ഡ് ശ്രേണിയിലെ എല്ലാ ബൈക്കുകള്‍ക്കും പരമാവധി 3000-4000 രൂപ വരെ വില വര്‍ധിപ്പിച്ചേക്കും. ഇതോടെ ഏറ്റവും വില കുറഞ്ഞ ബുളളറ്റ് 350-ക്ക് 1.25 ലക്ഷവും വില കൂടിയ ടോപ് എന്‍ഡ് കോണ്ടിനെന്റല് ജി ടിക്ക് 2.26 ലക്ഷം രൂപയുമാകും ദല്‍ഹി എക്സ് ഷോറൂം വില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: