കിട്ടാക്കടം കുമിഞ്ഞു കൂടുന്ന സാഹചര്യത്തില്‍ പ്രസന്ധിയില്‍ നിന്ന് ബാങ്കുകളെ രക്ഷിച്ചെടുക്കുന്നതിന് ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച ആലോചനകള്‍ പിന്നീട് മന്ദഗതിയിലായെങ്കിലും യു. പിയിലെയും മറ്റു സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
പബ്ലിക് സെക്ടര്‍ അസറ്റ് റീഹാബിലിറ്റേഷന്‍ ഏജന്‍സി എന്ന രീതിയില്‍ ഇത്തരം ഒരു സംവിധാനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര ധനമന്ത്രാലയവും റിസര്‍വ് ബാങ്കും.
ബാങ്കുകളില്‍ പ്രത്യേകിച്ച് പൊതു മേഖല ബാങ്കുകളില്‍, കിട്ടാക്കടം വന്‍ തോതില്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സ്ഥാപനത്തെ കുറിച്ച് ആലോചിച്ചു തുടങ്ങിയത്.
പൊതു മേഖല ബാങ്കുകളുടെ മാത്രം വായ്പാ കുടിശിക ആറു ലക്ഷം കോടി രൂപയില്‍ അധികമാണ്. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ബാഡ് ബാങ്കിങ് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: