പാലക്കാട്:ജില്ലയിലെ ഏഴ് ഡാമുകളിലെ 25 ശതമാനം ചെളിയും മണ്ണും നീക്കം ചെയ്യണമെന്ന്ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ആലത്തൂര്‍ വാവുള്ള്യാപുരം യു.മൂസക്കുട്ടിയുടെ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
മലമ്പുഴ, വാളയാര്‍, കാഞ്ഞിരപ്പുഴ, മംഗലം, മീങ്കര, ചുള്ളിയാര്‍ അണക്കെട്ടുകള്‍ക്ക് പുറമെ മൂലത്തറ അണക്കെട്ടിലും നിര്‍മാണം നടന്നത് മൂലം ഇത് വരെ ചെളിയും മണ്ണും നീക്കം ചെയ്തിട്ടില്ല. ഇത് മൂലം അണക്കെട്ടുകളില്‍ വെള്ളം സംഭരിക്കാനുള്ള അളവ് കുറയുന്നതിനും രൂക്ഷമായ വെള്ളക്ഷാമത്തിനിടയാക്കിയിരിക്കുകയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ ഈ ഉത്തരവ് നടപ്പിലാക്കുന്നതില്‍ നടപടി സ്വീകരിച്ചിട്ടില്ലെന്നും ഇത് കോടതി വിധി ലംഘനമാണെന്നും യു.മൂസ പത്രസമ്മേളനത്തില്‍ അറിയിച്ചു. അഡ്വ.ഹരിഹരനാണ് അപേക്ഷകന് വേണ്ടി കോടതിയില്‍ ഹാജരായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: