പാലക്കാട്: വ്യാപാരി വ്യവസായി ഏകോപനസമിതില് വ്യാപാരഭവനെചൊല്ലി തര്‍ക്കം രൂക്ഷം. സംസ്ഥാന പ്രസിഡന്റ് നസിറുദീന് വിഭാഗവും ജനറല്‍ സെക്രട്ടറി ജോബി വി.ചുങ്കത്ത് വിഭാഗവും തമ്മിലുള്ള തര്‍ക്കത്തിനിടെ നസിറുദീനെ പിന്തുണക്കുന്നവര്‍ ഇന്നലെ വ്യാപാരഭവന് പിടിച്ചെടുത്തു. സംഭവമറിഞ്ഞ് ജോബി വിഭാഗം എത്തിയതോടെ സംഘര്‍ഷം ഒഴിവാക്കാന്‍ പോലീസ് ഇടപെട്ടു. പിന്നീട് ഇരുവിഭാഗത്തെയും ഒഴിവാക്കി ജില്ലാകമ്മിറ്റി ഓഫിസിന്റെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മഞ്ഞക്കുളത്തുള്ള പാലക്കാട്ടെ വ്യാപാരഭവന് ഏറ്റെടുത്തതായി നസിറുദ്ദീന്‍ വിഭാഗം ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു വിഭാഗം ആളുകള്‍ കൈയടക്കി വെച്ചിരുന്നതായിരുന്നു വ്യാപാരിഭവന്. പാലക്കാട് ജില്ല ഏകോപന സമിതിയുടെ ജില്ലാ സമ്മേളനം ബാബു കോട്ടയില്‍ ജില്ലാ പ്രസിഡന്റ് ബാബു കോട്ടയിലിന്റെ നേതൃത്വത്തിലുള്ള ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്കി. പത്രസമ്മേളനത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.ഹമീദ്, ട്രഷറര്‍ വി.എം.ലത്തീഫ് പങ്കെടുത്തു.
എന്നാല്‍ ഭരണഘടനാപ്രകാരം തെരഞ്ഞെടുക്കപ്പെട്ട മുന്‍ജില്ലാ സമിതിയെ ഏകപക്ഷീയമായി പിരിച്ചുവിടാനുള്ള അവകാശം സംസ്ഥാന പ്രസിഡന്റിനില്ലെന്ന് ജില്ലാ പ്രസിഡന്റ് ജോബി.വി.ചുങ്കത്ത് പറഞ്ഞു. കഴിഞ്ഞ ആറുമാസത്തിനിടെ സംസ്ഥാന പ്രവര്‍ത്തക സമിതിയോഗം പോലും ചേര്‍ന്നിട്ടില്ല. സംസ്ഥാന പ്രസിഡന്റ് നേരിട്ടെത്തി യൂണിറ്റ് തെരഞ്ഞെടുപ്പ് നടത്തിയത് ഭരണഘടനാ വിരുദ്ധമാണ്. ഞായറാഴ്ച കോഴിക്കോട് നടന്ന സംസ്ഥാന സമിതി യോഗത്തില്‍പോലും പാലക്കാട് വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വ്യാപാര ഭവന്റെ പൂട്ടുപൊളിച്ച് അകത്ത് കയറിയവര്‍ക്കെതിരെ നിയമനടപടി കൈക്കൊള്ളാനും ജില്ല കമ്മറ്റി തീരുമാനിച്ചു.
യോഗത്തില്‍ പി.എം.എം.ഹബീബ്, എം. ഉണ്ണികൃഷ്ണന്, ടി.കെ.ഹെന്‍ട്രി, പി.എസ്.സിംപ്സണ്, യു.എം.നാസര്‍, പി.ജെ.കുര്യന്, സുധാകരന്, കെ.ഗോകുല്‍ദാസ്, എ.ഫൈസല്‍, രഘുനാഥ് പ്ലാക്കാട്, സതീശന്, ജോണ്സണ് ജോര്‍ജ്ജ്, രമേഷ്, എ.കാജാ, പ്രസാദ്എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: