ഓങ്ങല്ലൂര്‍: ആക്രി കട പൂട്ടിയിട്ടും മാലിന്യങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ ദുരിതജീവിതം പേറുകയാണ് ഓങ്ങലൂര്‍ നമ്പാടം കോളനിക്കാര്‍.
ഇവിടയുണ്ടായിരുന്ന ആക്രി സ്ഥാപനം നാട്ടുകാരുടെ പരാതിയെതുടര്‍ന്ന് പൂട്ടിയിട്ട് ഒരുവര്‍ഷമായെങ്കിലും അവശിഷ്ടങ്ങള്‍ ഇനിയും നീക്കം ചെയ്യ്തിട്ടില്ല.ഇതു മാരക രോഗങ്ങള്‍ക്ക് ഇടയാകുന്നവെന്ന ആക്ഷേപം ഉയരുന്നുണ്ട്.
പട്ടാമ്പി മണ്ഡലത്തില്‍ ഡെങ്കിപ്പനി എറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഓങ്ങല്ലൂര്‍ പഞ്ചായത്തിലാണ്.വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആക്രി കച്ചവടത്തിന്റെ പേരില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെയുളള മാലിന്യങ്ങള്‍ റോഡരികിലും മറ്റും അലക്ഷ്യമായാണ് കിടന്നിരുന്നത്.
എന്നാല്‍ ഇപ്പോള്‍ ഒരു പരിധിവരെ ഇതിനെല്ലാം മാറ്റം വന്നിട്ടുണ്ട്.ഇത്തരത്തില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തിയുരുന്ന നമ്പാടന് കോളനയിലെ സ്ഥാപനം കഴിഞ്ഞ വര്‍ഷമാണ് അധികൃതരുടെ ഇടപെടലിനെ തുടര്‍ന്ന് പൂട്ടിയത്.
മൂന്ന് മാസത്തിനകം മാലിന്യം നീക്കം ചെയ്യുമെന്ന് അധികൃതര്‍ ഉറപ്പു നല്‍കിയിരുന്നു.എന്നാലത് പാലിക്കപെട്ടിട്ടില്ല.മഴക്കാലം തുടങ്ങിയതോടെ രോഗഭീതിയിലാണ് കോളനിക്കാര്‍.50 ഓളം കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന കോളനിയിലാണ് ഫ്രിഡ്ജ് പൊളിച്ചതും, പ്ലാസറ്റിക്, ഇരുമ്പ്, ഇലക്ട്രോണിക് ഉപകരണങ്ങളും, ആശുപത്രികളില്‍ നിന്നും പുറം തളളുന്ന മാലിന്യങ്ങളുമാണ് കുമിഞ്ഞുകൂടിയിരിക്കുന്നത്.
ഇതിന് സമിപമാണ് പഞ്ചായത്ത് കിണര്‍.ശക്തമായ മഴയില്‍ ഇവയില്‍ നിന്നും ഒഴുകിയെത്തുന്ന മലിനജലവും കിണറില്‍ പതിക്കും.ഇതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടവരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: