കൊച്ചി : കീര്‍ത്തിലാല്‍സ് ഷോറൂമുകളില്‍ വജ്രാഭരണങ്ങള്‍ക്ക് കാരറ്റിന് 10,000 രൂപ നിരക്കില്‍ വിലയില്‍ ഡിസ്കൗണ്ട് അനുവദിക്കുന്നു. ഉപയോക്താക്കള്‍ സ്വര്‍ണാഭരണങ്ങളില്‍ നിന്ന് വജ്രാഭരണങ്ങളിലേക്ക് മാറുന്ന പ്രവണത കണ്ടു തുടങ്ങിയിട്ടുണ്ടെന്ന് കീര്‍ത്തിലാല്‍സ് ഡയരക്റ്റര് (ബിസിനസ് സ്റ്റ്രാറ്റജി) സുരാജ് ശാന്തകുമാര്‍ പറഞ്ഞു. സ്വര്‍ണ വിലയിലനുഭവപ്പെടുന്ന ഏറ്റക്കുറച്ചില്‍ കൊണ്ടാവാം ആളുകള്‍ നിക്ഷേപാവശ്യങ്ങള്‍ക്കായി വജ്രാഭരണം തെരഞ്ഞെടുക്കുന്നത്.
ആധുനികകാല ഉപയോക്താക്കളുടെ ചിന്താധാരയില്‍ മാറ്റം വന്നിട്ടുണ്ട്; വജ്രം വളരെ വിലയേറിയതാണെന്ന് അവര്‍ കരുതുന്നില്ല. ഇത്തരക്കാരെ ആകര്‍ഷിക്കുന്നതിനാണ് കീര്‍ത്തിലാല്‍സ് വിലക്കിഴിവ് അനുവദിക്കുന്നതെന്ന് സുരാജ് ശാന്തകുമാര്‍ വ്യക്തമാക്കി.
കൊച്ചിയടക്കം ദക്ഷിണേന്ത്യയില്‍ 11 ഷോറൂമുകളുള്ള കീര്‍ത്തിലാല്‍സ് ഐഎസ്ഒ 9001: 2008 കരസ്ഥമാക്കിയ പ്രഥമ ജ്വല്ലറി ബ്രാന്റാണ്. 7 ദശാബ്ദക്കാലത്തെ പാരമ്പര്യമുള്ള കീര്‍ത്തിലാല്‍സിന് 5 ഭൂഖണ്ഡങ്ങളിലായി മൂന്ന് ലക്ഷത്തിലേറെ ഇടപാടുകാരുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: