ന്യൂദല്‍ഹി: നോക്കിയ നല്‍കാനുള്ള 411 കോടി രൂപ ഉടന്‍ നല്കാന് നിര്‍ദ്ദേശിച്ച് ആദായ നികുതി വകുപ്പ് അയച്ച നോട്ടീസ് ദല്‍ഹി ഹൈക്കോടതി സ്റ്റേ ചെയ്തു. മൊത്തം കുടിശികയുടെ 33 ശതമാനം ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു നോട്ടീസ്. കേസില്‍ കേന്ദ്രത്തിനും ആദായനികുതി വകുപ്പിനും നോട്ടീസ് അയച്ചിട്ടുണ്ട്.
കമ്പനിയുടെ വരുമാനത്തിന്റെ പത്തിരട്ടിയാണ് യഥാര്‍ഥ വരുമാനമെന്നാണ് ആദായ നികുതി വകുപ്പ് വിലയിരുത്തിയത്. ഇത് അനീതിയാണ്, കള്ളക്കണക്കാണ്. കമ്പനി ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: