ന്യൂദല്‍ഹി: നോട്ട് അസാധുവാക്കലിനു ശേഷം ലഭിച്ച, ഉറവിടം വെളിപ്പെടുത്താത്ത പണത്തിന് നികുതി ഇടാക്കിയതുവഴി ലഭിച്ചത് ആറായിരം കോടി രൂപ. കള്ളപ്പണം കണ്ടെത്താന്‍ നിയോഗിച്ച സമതിയുടെ ഉപാധ്യക്ഷന്‍ ജസ്റ്റിസ് അരിജിത്ത് പസായത്ത് അറിയിച്ചതാണിത്. കണക്കുകള്‍ ശേഖരിച്ചുവരുന്നതേയുള്ളു, ഇങ്ങനെ ലഭിച്ച പണം ഇനിയും കൂടും. അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കലിനു ശേഷം സ്വന്തം അക്കൗണ്ടുകളിലും മറ്റുള്ളവരുടെ അക്കൗണ്ടുകളിലും വന്‍തോതില്‍ പണം നിക്ഷേപിച്ചവരോട് പണത്തിന്റെ ഉറവിടം വെളിപ്പെടുത്താന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ പലരും 60 ശതമാനം നികുതി ഒടുക്കി നിയമനടപടികളില്‍ നിന്ന് തലയൂരിയിട്ടുണ്ട്. ഇങ്ങനെ നികുതിയായി ലഭിച്ചതാണ് ഈ 6000 കോടി രൂപയും. ഇപ്പോള്‍ പിഴനികുതി 75 ശതമാനമായി ഉയര്‍ത്തിയിട്ടുണ്ട്.
നോട്ട് അസാധുവാക്കലിനു ശേഷം 50 ലക്ഷത്തിനും അതിനു മുകളിലും നിക്ഷേപമുള്ളവരെയാണ് നിരീക്ഷിച്ചത്. ഇവര്‍ക്കെല്ലാം പണത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാവശ്യപ്പെട്ട് ഇ മെയിലും എസ്എംഎസുകളും അയച്ചിട്ടുണ്ട്. പിഴ നികുതി അടച്ച് പ്രശ്നം പരിഹരിക്കാന്‍ അനവധിയാള്ക്കാര് തയ്യാറായി വന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: