പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാലയുടെ അന്താരാഷ്ട്ര പഠനവിഭാഗം സര്‍വ്വകലാശാല ആസ്ഥാനമായ പെരിയയില്‍ ‘ഇന്ത്യാ-പാക്കിസ്ഥാന് സംഘര്‍ഷം: ഇന്ത്യയുടെ സാധ്യതകള്‍’ എന്നവിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന ദ്വിദിന ദേശീയ സെമിനാര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. (ഡോ.) ജി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യാ-പാക് സംഘര്‍ഷം കാശ്മീര്‍ കേന്ദ്രീകൃതമാണെന്നാല് ഈ അടുത്തിടയായി ആശാവഹമായ ചില മാറ്റങ്ങള്‍ കാശ്മീരില്‍ നിന്ന് നമുക്ക് കാണാന്‍ കഴിയുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പട്ടു. പാക്കിസ്ഥാനിലേക്കുള്ള മുന്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ ഡോ. ടി.സി.എ.രാഘവന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി. പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയ്ക്കു നേരെയുള്ള വെല്ലുവിളി പുതിയതല്ലെന്നും ഇതിന് എഴുപതുവര്‍ഷത്തോളം പഴക്കുമള്ളതാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും നയതന്ത്ര പ്രതിനിധികളും സുമനസ്സുകളും കഴിഞ്ഞ എഴുപതു വര്‍ഷമായി സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെങ്കിലും ശാശ്വതമായ പരിഹാരങ്ങള്‍ കണ്ടെത്തുവാന്‍ കഴിഞ്ഞിട്ടില്ല. ഈ വെല്ലുവിളികളേറ്റെടുക്കുവാനും സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളോട് അദ്ദേഹം ആഹ്വാനം നല്കി. സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ഗ്ലോബല്‍ സ്റ്റഡീസ് ഡീന്‍ പ്രൊഫ. (ഡോ.) എം.എസ്.ജോണ്‍ അദ്ധ്യക്ഷതനായ ചടങ്ങില്‍ സെമിനാര്‍ കണ്‍വീനര്‍ ഡോ. കെ.ജയപ്രസാദ് സ്വാഗതവും, സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ. എ.രാധാകൃഷ്ണന് നായര്‍ ചടങ്ങില്‍ ആശംസയും, ഡോ. എം.ആര്.ബിജു നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: