മുംബൈ: ഡി മാര്‍ട്ടിന്റെ മാതൃസ്ഥാപനമായ അവന്യു സൂപ്പര്‍മാര്‍ട്ട് ലിമിറ്റഡിന്റെ ഓഹരികള്‍ 110 ശതമാനത്തോളം ഉയര്‍ച്ചയില്‍ ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്തു. കമ്പനി 1870 കോടിയുടെ ഓഹരികളാണ് പ്രാഥമിക വിപണികളില്‍ വിറ്റഴിക്കുന്നത്.
299 രൂപ നിരക്കില്‍ വിറ്റ ഓഹരി ഇന്നലെ 102.14 % ഉയര്‍ന്ന് ഓഹരി ഒന്നിന് 604.40 എന്ന നിരക്കിലാണ് ബിഎസ്ഇയില്‍ കൈമാറ്റം നടന്നത്.
ചില്ലറ വില്‍പ്പനയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ള ഈ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖല 2002ല്‍ മുംബൈയിലാണ് ആദ്യ വില്‍പ്പന കേന്ദ്രം ആരംഭിക്കുന്നത്. ഈ വര്‍ഷം ജനുവരി 31ലെ കണക്കുകള്‍ പ്രകാരം കമ്പനിക്ക് രാജ്യത്തെമ്പാടുമായി 118 വിപണന കേന്ദ്രങ്ങളുണ്ട്.
2016 ഡിസംബര്‍ വരെയുള്ള ഒമ്പതു മാസങ്ങളിലെ കമ്പനിയുടെ വരുമാനം 8,803 കോടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: