കാസര്‍കോട്: മുസ്ലിം ലീഗ് നടത്തിയ കാസര്‍കോട് നിയോജക മണ്ഡലം ഹര്‍ത്താലിനോടനുബന്ധിച്ച് ജില്ലയില്‍ നടത്തിയ അക്രമബാധിത പ്രദേശങ്ങള്‍ സംഘപരിവാര്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. മുസ്ലിം ലീഗും തീവ്രവാദ സംഘടനകളും ചേര്‍ന്ന് ജില്ലയില്‍ വ്യാപകമായ അക്രമണങ്ങളാണ് നടത്തിയതെന്ന് നേതാക്കള്‍ പറഞ്ഞു. വീടുകളും, സ്ഥാപനങ്ങളും, വാഹനങ്ങളും, ആരാധനാലയങ്ങളും അക്രമത്തിന് ഇരയായിട്ടും പോലീസ് നടപടികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് കൊണ്ടാണ് അക്രമം ഇത്രയും വ്യാപിക്കാന്‍ കാരണമായത്. അക്രമം മുന്നില്‍ കണ്ടിട്ടുപോലും നടപടിയെടുക്കാതെ അക്രമികള്‍ക്ക് കൂട്ട് നില്ക്കുന്ന സമീപനമാണ് പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായത്.
കാസര്‍കോട് കൊട്ടക്കണ്ണിയില് ലീഗ് ക്രിമിനല്‍ സംഘം നടത്തിയ അക്രമത്തില്‍ പരിക്കേറ്റ രഘുവീര്‍ ഷെട്ടി, മണിപ്രസാദ്, തകര്‍ക്കപ്പെട്ട ജയാമാതാ സ്കൂള്‍ തുടങ്ങിയവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. പരവനടുക്കം തയന്നൂര്‍ പുതിയ വീട് മേലത്ത് തറവാട്, തായന്നൂരിലെ കെ.ഗംഗാധരന്, സി.മോഹനന്, സി.ഗോപിനാഥന്, സി.കുഞ്ഞിരാമന്, വി.ചാത്തുകുട്ടിനായര്‍, ശ്രീധരന് മഠത്തില്‍ എന്നിവരുടെ വീടുകളാണ് അക്രമിക്കപ്പെട്ടത്. മഫ്തിയില്‍ വന്ന പോലീസുകാര്‍ തകര്‍ത്ത ബൈക്കുകള്‍ നന്നാക്കുന്ന രാജുവിന്റെ കടയും നേതാക്കള്‍ സന്ദര്‍ശിച്ചു. ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത്, വൈസ് പ്രസിഡണ്ട് നഞ്ചില്‍ കുഞ്ഞിരാമന്, ജന.സെക്രട്ടറി എ.വേലായുധന്, സെക്രട്ടറി സദാനന്ദ റൈ, ഖജാന്‍ജി ജി.ചന്ദ്രന്, സംസ്ഥാന വൈസ്.പ്രസിഡന്റ് പ്രമീള സി നായക്, സംസ്ഥാന സമിതിയംഗങ്ങളായ രവീശ തന്ത്രി കുണ്ടാര്‍, പി.സുരേഷ് കുമാര്‍ ഷെട്ടി, രാഷ്ട്രീയസ്വയം സേവകസംഘം ജില്ല സഹ കാര്യവാഹ് കൃഷ്ണന് ഏച്ചിക്കാനം, ജില്ല പ്രചാരക് മനുമോഹന്‍, മംഗലാപുരം ഗ്രാമന്തര ജില്ല സംഘചാലക് ദിനേശന് മഠപ്പുര, വിഎച്ച്പി സംഘടനാ സെക്രട്ടറി ബാബു അഞ്ചാംമൈല്‍, മഹിള മോര്‍ച്ച സംസ്ഥാന സമിതി അംഗം അനിത ആര് നായക്, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, പരവനടുക്കം ബൂത്ത് പ്രസിഡന്റ് മണികണ്ഠന് തുടങ്ങിവരാണ് അക്രമണ ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: