മണ്ണാര്‍ക്കാട് : കാര്‍ഷിക വൃത്തിയില്‍ ഏറെ മുന്നിലായിരുന്ന മണ്ണാര്‍ക്കാട് ഇന്ന് കഞ്ചാവിന്റെയും ലഹരിമാഫിയയുടെയും കീഴിലാണ്.
വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച ഇവിടം ലഹരിമാഫിയയ്ക്കും അടിമയാണ്. വിദ്യാര്‍ത്ഥികളിലും യുവാക്കളിലുമാണ് ഇതെറ്റവും കൂടുതലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. പ്രായപൂര്‍ത്തിയാകാത്തവരെയും വിവിധ ഭാഗങ്ങളിലായി പിടികൂടിയിട്ടുണ്ട്. ഇതിനെതിരെ ബോധവത്ക്കരണം അനിവാര്യമാണെന്ന് രക്ഷിതാക്കളും സാമൂഹ്യപ്രവര്‍ത്തകരും പറയുന്നു.
പക്ഷെ പലരും യഥാസമയം പ്രതികരിക്കാത്തതാണ് പ്രശ്നങ്ങള്‍ വഷളാവുന്നതിനുള്ളകാരണം. അട്ടപ്പാടിയില്‍ നിന്നാണ് കഞ്ചാവ് പ്രധാമമായും എത്തുന്നത്. ഇതിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഏക്കര്‍കണക്കിന് സ്ഥലത്താണ് അട്ടപ്പാടിയില്‍ കഞ്ചാവ് കൃഷിചെയ്തിരുന്നത്.
ഇത് അട്ടപ്പാടിയുടെ ശാപമായിരുന്നുവെന്നുവേണം കണക്കാക്കാന്‍. എന്നാല്‍ എക്സൈസിന്റെയും പോലീസിന്റെയും നാട്ടുകാരുടെയും ഇടപെടലുകളാണ് ഒരു പരിധിവരെ ആ ശാപത്തില്‍ നിന്നും മോചിതമാകാന്‍ കാരണം.
നവംബര്‍ മുതല്‍ ജനുവരി വരെയാണ് കഞ്ചാവിന്റെ വിളവെടുപ്പ് ഈ സമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കഞ്ചാവ് ലോബികളുടെ ഒഴുക്കായിരിക്കും അട്ടപ്പാടിയിലേക്ക് അധികൃതരുടെ കണ്ണുവെട്ടിച്ച് കിലോകണക്കിന് കഞ്ചാവ് അവര്‍ പുറത്തെത്തിക്കും. ഊരുകള്‍ കേന്ദ്രീകരിച്ചാണ് കൃഷി. ആദിവാസികളെ ഉപയോഗിച്ചാണ് ഇവ കൃഷിചെയ്യുന്നതും പുറത്തേക്കു കടത്തുന്നതും. താലൂക്കിലെ വിദ്്യാലയ കലാലയ പരിസരങ്ങളില്‍ ഇവ സുലഭമാണ്.
കഞ്ചാവ് പൊതികളും ബീഡികളും വേണ്ടപ്പെട്ടവര്‍ക്ക് വേണ്ട സമയത്ത് ധാരാളം ലഭിക്കും. ഇതിന്റെ വില്പന നടത്തുന്നതാകട്ടെ മികയിടത്തും വിദ്യാര്‍ത്ഥികളാണ്. കഴിഞ്ഞ ദിവസം കാരാകുറിശ്ശിയില്‍ നിന്നും കഞ്ചാവുമായി പിടിയിലായവരില്‍ നിന്നും ഞെട്ടിക്കുന്ന വിവരമാണ് കിട്ടിയത. ഭരണകക്ഷിയുടെ ഒരു പ്രാദേശിക നേതാവിന്റെ തണലില്‍ രക്ഷപ്പെടുകയായിരുന്നു.
സ്കൂള്‍ ബാഗില്‍ പൊതികളുമായെത്തുന്നവര് വിദ്യാര്‍ത്ഥികളെ കഞ്ചാവ് ബീഡി വലിപ്പിക്കുവാന്‍ തുടക്കത്തില്‍ പ്രരിപ്പിക്കും രണ്ടോ മൂന്നോ ദിവസം തുടര്‍ച്ചയായി ചെയ്താല്‍ അതിനടിമപ്പെട്ട് പിന്നാലെ പോകുമെന്ന് വിതരണം ചെയ്യുന്നവര്‍ക്കറിയാം. രാവിലെ കോളേജിലേക്ക് പോകുമ്പോള്‍ ബാഗില്‍ കഞ്ചാവ് പൊതികളുണ്ടാകും ഇവ പാലക്കാട്ടെത്തിച്ച് പ്രത്യേക അടയാളം നല്‍കുന്നവര്‍ക്ക് കൈമാറുകയാണ് ചെയ്ക. ആയിരം മുതല്‍ ആയിരത്തഞ്ഞൂറ് രൂപ വരെ പ്രതിഫലമായി ലഭിക്കും.
ക്രയവിക്രയം നടക്കുന്നത് ബാങ്ക് വഴിയാണ് ഇത് കണ്ടെത്താല്‍ പലപ്പോഴും എക്സൈസുകാര്‍ക്ക് കഴിയാറില്ല. മുന്‍കാലങ്ങളില്‍ പ്രായമായവരാണ് ഇത് ചെയ്തിരുന്നതെങ്കില്‍ ഇന്നത് വിദ്യാര്ത്ഥികളിലെത്തിയിരിക്കുകയാണ്. പണത്തോടുള്ള ആസക്തിയാണ് ഇതിന് കാരണം ചുരുങ്ങിയ കാലയളവിനുള്ളില്‍ മണ്ണാര്‍ക്കാട് മദ്ധ്യം കടത്തിയതിലും അളവില്‍ കൂടുതല്‍ കൈവശം വെച്ചതിനും 85കേസുകളാണ് എടുത്തിട്ടുള്ളതെന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ ബി.ഹരികുമാര്‍ ജന്മഭുമിയോട് പറഞ്ഞു. ഇതില്‍ കഞ്ചാവ് കേസില്‍ 80 എണ്ണവും.
രണ്ടുകേസുകളിലുമായി പ്രായപൂര്‍ത്തിയാകാത്ത 21പേരെയാണ് പിടികൂടിയത്. മണ്ണാര്‍ക്കാട് പോലീസ് സ്റ്റേഷനില്‍ മാത്രം എട്ടുകേസുകളാണ് പിടികൂടിയതില്‍ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരും മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പോലീസ് സ്റ്റുഡന്‍സ് പോലീസ് എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണം നടത്തുന്നുണ്ടെന്ന് എസ്.ഐ.ഷിജു എബ്രഹാം പറഞ്ഞു.
രക്ഷിതാക്കള്‍ നാട്ടുകാര്‍ അധ്യാപകര്‍ എന്നിവര്‍ ഓത്തൊരുമിച്ചാല് ഇതിന് ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: