കാസര്‍കോട്: മത്സ്യബോര്‍ഡ് വഴി ഒമ്പത്, 10, പ്ലസ് വണ്‍, പ്ലസ് ടു എന്നീ ക്ലാസ്സുകളില്‍ പഠിക്കുന്ന സജീവ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് ആം ആദ്മി ബീമാ യോജന പദ്ധതി പ്രകാരം സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
2017 ലെ മത്സ്യത്തൊഴിലാളി വിഹിതം അടച്ച മത്സ്യത്തൊഴിലാളികള്‍ അവരുടെ ബാങ്ക് പാസ്ബുക്ക്, മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ബന്ധപ്പെട്ട ഫിഷറീസ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷാഫോമില്‍ 20 നകം അപേക്ഷിക്കണം.
2016-17 അധ്യയന വര്‍ഷം എസ്എസ്എല്‍സി, പ്ലസ് ടു പാസ്സായ കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയില്‍ ബന്ധപ്പെട്ട സ്ഥാപന മേലധികാരി സാക്ഷ്യപ്പെടുത്തണം. അപേക്ഷഫോമുകള്‍ ചെറുവത്തൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നീ ഫിഷറീസ് ഓഫീസില്‍ നിന്നും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: