പാലക്കാട് : മംഗലംഡാം, കടപ്പാറ, മൂര്‍ത്തിക്കുന്ന് ഭാഗത്തുള്ള 19 ആദിവാസികുടുംബങ്ങള്‍ വനാവകാശനിയമപ്രകാരം ഭുമിക്കുവേണ്ടി സമരം ചെയ്ത ആദിവാസികള്‍ക്കെതിരെ വനം വകുപ്പ് കള്ളക്കേസെടുത്തത് ദ്രാഹവും വഞ്ചനാപരവുമാണ്.
സ്വകാര്യ വ്യക്തികള്‍ ഏക്കര്‍ കണക്കിന് സ്ഥമാണ് അനധികൃതമായി കൈവശം വച്ചുവരുന്നത്. 2010-ല്‍ സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള രണ്ടു ഹെക്ടറിലധികം ഭൂമി പിടിച്ചെടുത്ത് വനസമ്പത്ത് സംരക്ഷിക്കണമെന്ന സുപ്രീം കോടതി ഉത്തരവുപോലും നടപ്പാക്കാന്‍ കഴിയാത്ത വനംവകുപ്പും വനം മന്ത്രിയും ആദിവാസി സമൂഹത്തോട് കാണിച്ച നടപടിയില്‍ ആദിവാസി സംരക്ഷണ സമിതി ജില്ലാ കമ്മിറ്റിയോഗം പ്രതിഷേധിച്ചു.
ജില്ലാ പ്രസിഡന്റ് സി.ഹരി അധ്യക്ഷത വഹിച്ചു. വെസ് പ്രസിഡന്റ് പി.മണി, ഉണ്ണികൃഷ്ണന്, ജില്ലാ സെക്രട്ടറിമാരായ വി.മനോജ്, ആര്.ചിന്നപ്പന്, ഈശ്വരി, കുഞ്ചന്‍, ആറുമുഖന്‍, ഓമന, സീത, ബി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: