കൊല്ലങ്കോട് : മുതലമട ഈസ്റ്റ് ക്ഷീര സഹകരണ സൊസൈറ്റി കോണ്‍ഗ്രസ്സ് പി.മാധവന് പ്രസിഡന്റായ ഭരണസമിതിയെയാണ് ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഉത്തരവിലൂടെ പിരിച്ചുവിട്ടത്.
ചിറ്റൂര്‍ ക്ഷീര വികസന ഓഫീസറെ മുതലമട ഈസ്റ്റ് ക്ഷീര സഹകരണസൊസൈറ്റിയുടെ പാര്‍ട്ട് ടൈം അഡ്മിനിസ്ട്രേറ്റാക്കി ചുമതല നല്കി. ഭരണ സമിതി പ്രസിഡന്റ് പി.മാധവന് തന്നിഷ്ടപ്രകാരവും നിയമവ്യവസ്ഥയെ മറികടന്ന് പ്രവര്‍ത്തിക്കുകയും 1 കോടി 57 ലക്ഷം രുപയുടെ ബാധ്യത ഉണ്ടാക്കിയതായും പറയുന്നു.
സൊസൈറ്റിയിലെ തസ്തിക നിയമനം തന്നിഷ്ടപ്രകാരം നടത്തുകയും നിയമപ്രകാരമുള്ള സൊസൈറ്റി പരിശോധനകളില്‍ സഹകരിക്കാതിരിക്കുകയും ചെയ്തതായി പറയുന്നു.
ക്ഷീര സംഘത്തില്‍ നിന്നും മറ്റുമായി കറവപശുവാങ്ങുന്നതിനായി വായപയെടുക്കുകയും പശു വാങ്ങാതെ തന്നെ തമിഴ്നാട്ടില്‍ നിന്നും ഗുണനിലവാരമില്ലാത്ത പാല് കൊണ്ടുവന്ന് സൊസൈറ്റിയുടെതാക്കി അളക്കുകയും ഇതിലൂടെ വന്‍ തിരിമറി നടന്നതായും പറയുന്നു.
സംഘത്തിലെ മുഴുവന്‍ മെമ്പറായവരുടെ പാല് എടുക്കാതെ തമിഴ്നാട്ടില്‍ നിന്നും പാല് എത്തിച്ചാണ് സൊസൈറ്റിയില്‍ കണക്ക് ഉണ്ടാക്കുന്നതെന്നും പറയുന്നു.
മുന്‍ കൊല്ലങ്കോട് ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ക്ഷീര വികസനസംഘം പ്രസിഡന്റ് എന്നീ നിലയിലുള്ള പി.മാധവന്റെ നേതൃത്വത്തിലുള്ള മുതലമട ഈസ്റ്റ് ക്ഷീര വികസന സൊസൈറ്റിയാണ് അഴിമതിയുടെ പേരില്‍ അന്വോഷണ വിധേയമായി പിരിച്ചുവിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: