പാലക്കാട്: മദ്യ നയത്തില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ലാത്ത നിലപാടാണ് മുന്‍ മന്ത്രി വി.സി.കബീര്‍ പറഞ്ഞു.മദ്യപന്മാരില് രാജ്യത്ത് ഒന്നാം സ്ഥാനം കേരളം കരസ്ഥമാക്കിയിട്ടും പിടിച്ചുപറിയും മോഷണവും കൊലപാതകങ്ങള്‍ വരെ കൂടിയിട്ടും മദ്യവര്‍ജ്ജനം എന്ന പേരുപറഞ്ഞ് അടച്ച ബാറുകളും മദ്യശലകളും തുറക്കാനുള്ള വ്യഗ്രതയിലാണ് സര്‍ക്കാരെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
സുപ്രീം കോടതിയുടെ പാതയോര മദ്യശാല നിരോധനം നിരുപാധികം നടപ്പിലാക്കുക,തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മദ്യനിരോധനാധികാര ഓര്‍ഡിനന്‍സ് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള മദ്യ വിരുദ്ധ ജനകീയ മുന്നണി ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനുമുന്നില്‍ നടത്തിയ കൂട്ട ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ ചെയര്മാന് എ,കെ.സുല്‍ത്താന്‍ അധ്യക്ഷത വഹിച്ചു.എ.രാമസ്വാമി,എന്‍.ശിവരാജേഷ്, കെ.എ.സുലൈമാന്‍, വള്ളത്തോള്‍ മുരളീധരന്,കെ.അബൂബക്കര്‍,റയ്മണ്ട് ആന്റണി, എം.അഖിലേഷ് കുമാര്‍,കെ.കുമാരന്, വിളയോടി വേണുഗോപാല്‍, എം.കൃഷ്ണാര്‍ജ്ജുനന്‍, വി.പി,നിജാമുദ്ദീന്‍,കെ.എ.രഘുനാഥ്, അബൂബക്കര്‍,കെ,രാമകൃഷ്ണന്,കരീം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: