കല്‍പ്പറ്റ: കേന്ദ്ര ഗവണ്മെന്റിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ‘സബ്കാ സാഥ് സബ്കാ വികാസ്’ സമ്മേളനം ജൂണ്‍ 17 ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. റെയില്‍വേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയര്മാന് എച്ച് രാജ മുഖ്യാഥിതിയാകും.
രാവിലെ 10.30 മുതല്‍ 1 മണി വരെ നടക്കുന്ന പരിപാടിയില്‍ കേന്ദ്ര ഗവണ്മെന്റിന്റെ മൂന്നു വര്‍ഷങ്ങളിലെ നേട്ടങ്ങളെ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും നടക്കും. ദേശീയ പാതാ അതോറിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. കേന്ദ്ര ഗവണ്മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളുടെ സമ്മേളനവും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: