ന്യൂദല്‍ഹി: ഇന്ത്യന്‍ കമ്പനികള്ഒന്പത് വിദേശരാജ്യങ്ങളിലായി സൃഷ്ടിച്ചത് 1.7 ലക്ഷം തൊഴിലവസരങ്ങളെന്ന് ഇന്ത്യ. ഏഷ്യാ പസഫിക് രാജ്യങ്ങളിലാണ് ഇത്രയും അവസരങ്ങള്‍ സൃഷ്ടിച്ചത്. ചൈന, ജപ്പാന്, തെക്കന്‍ കൊറിയ, ആസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവയടക്കമുള്ള രാജ്യങ്ങളിലാണ് ഇന്ത്യ ലക്ഷങ്ങള്‍ക്ക് തൊഴില്‍ നല്‍കിയത്.
ഇറക്കുമതിത്തീരുവ കുറയ്ക്കാന്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയ്ക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണ്. അതേസമയം ഇന്ത്യക്കാര്‍ക്ക് അവര്‍ അവിടങ്ങളില്‍ ജോലി നല്‍കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ വിശദീകരണം. ഈ രാജ്യങ്ങള്‍ ഇന്ത്യാക്കാര്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കിയേ കഴിയൂയെന്നാണ് ഇന്ത്യയുടെ നിലപാട്.
ഇന്‍ഫോസിസ്, വിപ്രോ, ടിസിഎസ്, എച്ച്സിഎല്‍ പോലുള്ള കമ്പനികളും ഈ രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്ക് വലിയ പങ്കാണ് വഹിക്കുന്നത്. ഇന്ത്യ ചൂണ്ടിക്കാട്ടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: