മാനന്തവാടി: മാനന്തവാടി നഗരസഭ പരിയാരംകുന്ന് ഡിവിഷനിലെ എസ്.എസ്.എൽ.സി.ഹയർ സെക്കണ്ടറി പരിക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയവരെയും അവരുടെ രക്ഷാകർത്താക്കളെയും ആദരിച്ചു. കണിയാരം ടി.ടി.ഐ.യിൽ സംഘടിപ്പിച്ച അനുമോദന യോഗം നഗരസഭ ചെയർപേഴ്സൺ വി.ആർ.പ്രവീജ് ഉദ്ഘാടനം ചെയ്തു.ഡിവിഷൻ കൗൺസിലർ പി.വി.ജോർജ്ജ് അധ്യക്ഷത വഹിച്ചു. നോർത്ത് വയനാട് ഡി.എഫ്.ഒ.നരേന്ദ്രനാഥ് വേളൂരി പ്രതിഭകൾക്ക് ഉപഹാരം നൽകി. ഡോ.ഗോകുൽ ദേവ് മുഖ്യ പ്രഭാഷണവും, ഫ: പോൾ മുണ്ടോലിക്കൽ അനുഗ്രഹ പ്രഭാഷണവും നടത്തി.മിനി പോൾ, ഷിബു കോക്കണ്ടത്തിൽ, കെ.ടി.ബിനു, കെ.എം.ജോണി, സഫിയ കുഞ്ഞുമുഹമ്മദ്, മാനുവൽ ചേന്നക്കുളം എന്നിവർ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: