കൊല്ലങ്കോട് : ഏതൊരു പ്രദേശത്തിന്റെയും പ്രധാന ജീവനാഡിയാണ് ഗതാഗതം.
വിവിധ ആവശ്യങ്ങള്‍ നിറവേറ്റാനായി കടുതല്‍ പേര് ആശ്രയിക്കുന്നതും ബസ് സര്‍വീസിനെയാണ്. മധ്യവേനല്‍ അവധിക്കാലത്ത് വിവിധ ദിക്കിലുള്ളവര്‍ നാട്ടിലെത്താനും വിദ്യാലയ പ്രവേശനം തുടങ്ങുന്നതോടെ വിദ്യാര്‍ത്ഥികളുടെ തിരക്കുമുണ്ടാവുക പതിവാണ്.
എന്നാല്‍ ടൗണ്കേന്ദ്രീകൃതമായി മാത്രം ബസ് സര്‍വീസ് നടത്തുന്നതിന് പകരം ഉള്‍പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നതിനായുള്ള നടപടി സ്വീകരിക്കേണ്ടത്. മലയോര പ്രദേശമായ വെള്ളാരംകടവ്, തേക്കിന് ചിറ, എലവഞ്ചേരി എന്നിവിടങ്ങളില്‍ നിന്നും ടൗണ്‍ കേന്ദ്രങ്ങളിലേക്ക് ബസ് സര്‍വീസ് തുടങ്ങണമെന്ന ആവശ്യത്തിന് ഒന്നര പതിറ്റാണ്ടിന്റെ പഴക്കമാണുള്ളത്.
ഏറ്റവും കൂടുതല്‍ കലക്ഷന്‍ ലഭിച്ച തേക്കിന് ചിറ ,എലവഞ്ചേരി എന്നീ മലയടിവാര പ്രദേശങ്ങളില്‍ നിന്നും പാലക്കാട് ടൗണിലേക്ക് കെ എസ് ആര് ടി സി ബസ് സര്‍വീസ് നിര്‍ത്തലാക്കിയത് ഇതുവരെ പുന:സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല.
മലയോര പ്രദേശമായ പുത്തന്‍പാടം, പറത്തോട് കോളനികളില്‍ നിന്നും വെള്ളാരംകടവ് കോളനിയില്‍ നിന്നും വിദ്യാലയങ്ങളിലെത്താന്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണം അതിനാല്‍ പല വിദ്യാര്‍ത്ഥികളും യാത്രാക്ലേശം മൂലം പഠനം പാതിവഴിക്ക് ഉപേക്ഷിക്കുകയാണ.് ഇവരെ വിദ്യാലയത്തിലെത്തിക്കാന്‍ പിടിഎ ഇടപെട്ടു ഓട്ടോറിക്ഷ വാടകക്കെടുക്കുകയായിരുന്നു. എന്നാല്‍ റോഡുകളുടെ ശോചനീയാവസ്ഥ കാരണം ഓട്ടോറിക്ഷയും ഓടാതായതോടെ പുത്തന്‍പാടം പറത്തോട് കോളനികളിലെ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിച്ചു.
കാച്ചാം കുറിശ്ശി യില്‍ നിന്നു തുടങ്ങുന്ന ബസ് സര്‍വീസ് പുത്തന്പാടത്തു നിന്നും തുടങ്ങിയാല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ മറ്റു യാത്രക്കാര്‍ക്കും സൗകര്യപ്രദമായിരിക്കും.
സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കുറവും എയ്ഡഡ് അണ് എയ്ഡഡ് വിദ്യാലയങ്ങള്‍ കൂടുതലുള്ള മേഖലയുമാണ് കൊല്ലങ്കോട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: