തൃശൂര്‍ റേഞ്ച് ഐ.ജി.പി.എം.ആര്.അജിത്കുമാറാണ് ഇതുസംബന്ധിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയത്
1 പെര്‍മിറ്റില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കയറ്റുന്ന ഓട്ടോറിക്ഷകള്‍, ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് ഇല്ലാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി.
2 പെണ്‍്കുട്ടികള്‍ മാത്രമുള്ള സ്കൂള്‍ വാഹനങ്ങളില്‍ സ്ത്രീജീവനക്കരുടെ സാന്നിധ്യം സ്കൂള്‍ അധികൃതര്‍ ഉറപ്പ് വരുത്തണം.
3 സ്കൂള്‍ വാഹനങ്ങളുടെ അമിതവേഗതക്കെതിരെ നടപടി സ്വീകരിക്കും.
4 സ്കൂള്‍ വാഹന ഡ്രൈവര്്മാരുടെ ലൈസന്‍സ് പരിശോധിക്കുന്നതായിരിക്കും.
5 മദ്യപിച്ചു വാഹനമോടിക്കുന്ന സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കര്‍ശന നടപടി.
6 ഡ്രൈവര്‍മാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കേണ്ടതാണ്.
7 സ്കൂള്‍ ബസ് അല്ലാത്ത സ്കൂള്‍ കുട്ടികളെ കയറ്റുന്ന എല്ലാ വാഹനങ്ങളും അതതു പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
8 ഇനി മുതല്‍ എല്ലാ മാസവും ഹാജര്് പോലീസ് പരിശോധിക്കുന്നതാണ്. സ്ഥിരമായി ക്ലാസില്‍ വരാത്ത കുട്ടികള്‍ പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.
9 എല്ലാ ഇന്റര്‍നെറ്റ് കഫെകളിലും പ്രത്യേകിച്ച് സ്കൂളിന്റെ പരിസരത്ത് ഉള്ളതായ എല്ലാ ഇന്റര്‍നെറ്റ് കഫേകളില്‍ ഇനി പോലീസിന്റെ നിരീക്ഷണ പരിധിയില്‍പെടും. ആയതില്‍ കുട്ടികളുടെ സാന്നിധ്യം കണ്ടാല്‍ നടപടി സ്വീകരിക്കും
10 സ്കൂളിന്റെ 200 മീറ്റര്‍ ചുറ്റളവിലുള്ള കടകളില്‍ പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ കടകള്‍ക്കെതിരെ കര്ശനന നടപടി സ്വീകരിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: