പാലക്കാട്: ശരീരത്തിലെ വിവിധ അവയവങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് പോലെ ഹൈന്ദവ സംഘടനകള്‍ ഒറ്റക്കെട്ടായാല്‍ ലക്ഷ്യത്തിലെത്താന്‍ കഴിയുമെന്ന് സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.
ജൂലൈയില്‍ പാലക്കാട് നടക്കുന്ന വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദഹം.വ്യഷ്ടിയും സമഷ്ടിയും യോജിക്കണം സംഘടനാരമഗത്ത് ഞാനെന്ന ബാവം ഒഴിവാക്കിയെ മതിയാവു. കൊടിപിടിച്ചാല്‍ മാത്രംപോര പ്രവര്‍ത്തനവും വേണം. ആവേശത്തോടൊപ്പം സമയവും വിനിയോഗിച്ചാല്‍ നമുക്ക് ലക്ഷ്യം നേടാം.
കൂട്ടായ പരിശ്രമത്തിലൂടെ മാത്രമെ ഇതിന് കഴിയു. കശാപ്പ് നിരോധിച്ചപ്പോള്‍ മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത എതിര്‍പ്പാണ് കേരളത്തില്‍.ഇതിന് കാരണം അധികാരത്തിന്റെ പിന്‍ബലമാണ്.ഭൂരിപക്ഷ സമുദായത്തിലെ ചിലരാണ് ഇതിന് പിന്നില്‍.ഇത് അപകടപരമാണ് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷ സമുദായത്തെപ്പോലും ഭിന്നിപ്പിക്കാനാണ് രാഷ്ട്രീയാധികാരമുപയോഗിച്ച് ഇവര്‍ ശ്രമിക്കുന്നത്.
സ്വാഗതസംഘം ചെയര്മാന് ഡോ.പി.ആര്.കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.ശ്യാം ചൈതന്യ, വിഎച്ച്പി.വിഭാഗ സെക്രട്ടറി എ.സി.ചെന്താമരാക്ഷന്,ജോ.സെക്രട്ടറി.പി.കണ്ണന്‍കുട്ടി,പ്രഖണ്ഡ് പ്രസിഡന്റ് അഡ്വ.എം.പി.രാജേഷ്,സെക്രട്ടറിമാരായ ശ്രീജിത് പുതുശ്ശേരി, ശ്രീമാനുണ്ണി,വാര്‍ഡ് മെമ്പര്‍ കെ.സുമതി,എം.വി.മുരളീധരന്,പി.രാജഗോപാല്‍,കെ.വി.സുകുമാരന്‍ പങ്കെടുത്തു.വടക്കന്തറ ഗവ.യൂപി സ്കൂളിന് സമീപമാണ് ഓഫീസ്.ജൂലൈ 14 മുതല്‍ 16 വരെയാണ് സമ്മേളനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: